പുൽപള്ളി : ആനയുടെ ആക്രമണത്തിൽ കർഷകൻ മരണപ്പെടാനിടയായായ സാഹചര്യം സംയുക്ത സംസ്ഥാന ഫോറെസ്റ്റ് അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് എൻ വൈ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. അക്രമകാരികളായ ആനകളെ മയക്കുവെടി വച്ചു പിടിച്ചു റേഡിയോ കോളർ പിടിപ്പിച്ചതിനു ശേഷം കർണാടക വനാതിർത്തിയിൽ നിന്ന് 30-35 കിലോമീറ്റർ അകലെ വിടുമ്പോൾ അത് കേരള വനാതിർത്തിയിൽ നിന്നും ജനവാസമേഖലയിലേക്ക് രണ്ടോ മൂന്നോ കിലോമീറ്റർ മാത്രമാണെന്ന് അറിയാതെയല്ല കർണാടക വനം വകുപ്പ് ഇത് ചെയ്യുന്നത്.. എന്തുദ്ദേശ്യത്തിലാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അന്വേഷിക്കണം, സാധാരണ ആനകൾ മുൻപിൽ പെട്ടുപോയലാണ് ആക്രമിക്കുക, ഇവിടെ തികച്ചും വ്യത്യസ്തമായി വീട്ടിലേക്ക് ഓടിക്കയറിയ ആളെ ഗേറ്റ് തകർത്താണ് കൊലപ്പെടുത്തിയത്. ഇത്തരം ആണയാണെന്നു അറിഞ്ഞുകൊണ്ട് ആനയുടെ നീക്കങ്ങൾ അറിയാൻ കഴിയുന്ന വിധത്തിൽ റേഡിയോ കോളർ പിടിപ്പിച്ചു കേരള അതിർത്തിയിൽ തുറന്നു വിട്ടത് അന്വേഷിക്കണം. ജോയ് പോൾ അധ്യക്ഷനായി. എൻ സി പി (എസ്) സംസ്ഥാന സെക്രട്ടറി കെ ബി പ്രേമാനന്ദൻ, സുജിത് പി എ , ജോഷി ജോസഫ്,, അബു കോളിയാടി, സിജി ആന്റണി, നിതീഷ് പുൽപള്ളി തുടങ്ങിയവർ സംസാരിച്ചു.