കോട്ടയം : കുറുവാ സംഘത്തെ തോൽപ്പിയ്ക്കുന്ന കൊള്ളയാണ് സർക്കാർ നടത്തുന്നത് എന്ന് അഡ്വ ബിജു പുന്നത്താനം. യൂണിറ്റിന് 4 രൂപയ്ക്ക് വൈദ്യുതി കിട്ടിക്കൊണ്ടിരുന്ന udf സർക്കാരിന്റെ കാലത്തെ കരാർ റദ്ദാക്കാനുള്ള ചേതോവികാരം പുതിയ കരാറിന്റെ കമ്മീഷൻ മേടിക്കാൻ ആയിരുന്നു. അതിനും പുറമെയാണ് ഇപ്പോൾ 12 രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതിക്ക് കമ്മീഷൻ അടിക്കുന്നത്.ജനങ്ങളുടെ മേൽ ചുങ്കം ചുമത്തി കമ്മീഷൻ അടിച്ച് സർക്കാർ നടത്തുന്ന ആർമ്മാദം കണ്ടുകൊണ്ടിരിക്കുന്ന ജനങ്ങൾ തന്നെ അത് തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു Kseb കറന്റ് ചാർജ് വർദ്ധനയ്‌ക്കെതിരെ ഉഴവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മരങ്ങാട്ടുപിള്ളി KSEB ക്ക് മുന്നിൽ നടത്തിയ ധർണ്ണ ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ ബിജു പുന്നതാനം ഉദ്ഘാടനം ചെയ്തു.ന്യൂജന്റ് ജോസഫ് അധ്യക്ഷത വഹിച്ചു അഡ്വ ജോർജ് പയസ്, വി കെ സുരേന്ദ്രൻ, മാർട്ടിൻ പന്നിക്കോട്ട്, ഗാംഗാദേവി, ആൻസമ്മ സാബു എന്നിവർ പ്രസംഗിച്ചു.