മഹാകുംഭ മേളയിൽ പങ്കെടുക്കാൻ സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ഇന്ത്യയിൽ എത്തി; കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു

ദില്ലി: ആപ്പിൾ സഹസ്ഥാപകനും ആദ്യത്തെ സിഇഒയുമായ അന്തരിച്ച സ്റ്റീവ് ജോബ്‌സിൻ്റെ ഭാര്യ ലോറീൻ പവൽ ജോബ്‌സ് മഹാകുംഭ മേളയിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്‌രാജിലേക്ക് പോകുന്നതിന് മുമ്പ് വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം സന്ദർശിച്ചു. നിരഞ്ജനി അഖാരയിലെ സ്വാമി കൈലാസാനന്ദ ഗിരിജി മഹാരാജിനൊപ്പമാണ് ലോറീൻ എത്തിയത്. 

Advertisements

ഇന്ത്യൻ ശൈലിയിൽ പിങ്ക് നിറത്തിലുള്ള സ്യൂട്ടും തലയിൽ വെളുത്ത ‘ദുപ്പട്ട’യും ധരിച്ച് ലോറീൻ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ശ്രീകോവിലിന് പുറത്ത് നിന്ന് പ്രാർഥിച്ചു. ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും  അതുകൊണ്ടാണ് ശിവലിംഗം പുറത്ത് നിന്ന് കണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് പ്രയാഗ്‌രാജിൽ സമാപിക്കും. 12 വർഷത്തിലൊരിക്കലാണ് മഹാകുംഭമേള നടക്കുക. യുപി സർക്കാർ വിപുലമായ സുരക്ഷാ നടപടികളാണ് കൈക്കൊണ്ടിരിക്കുന്നത്. സുരക്ഷിതവും ഗംഭീരവുമായ ആഘോഷം ഉറപ്പാക്കാൻ വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും AI-യിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് സിസിടിവികൾ, അണ്ടർവാട്ടർ ഡ്രോണുകൾ, സന്ദർശകർക്കും ഭക്തർക്കും വേണ്ടിയുള്ള അത്യാധുനിക സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. 

ഭക്തർക്കായി സംസ്ഥാനത്തുടനീളം നിരവധി ഇലക്ട്രിക് ബസുകൾ വിന്യസിച്ചിട്ടുണ്ട്, വിവിധ റൂട്ടുകളിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കാൻ ലഖ്‌നൗവിൽ നിന്ന് 30 ബസുകൾ കൂടി അനുവദിക്കും. 

Hot Topics

Related Articles