കൊല്ലം: ആലപ്പുഴ നൂറനാട് നാലു വയസുകാരന് രണ്ടാനച്ഛൻ്റേയും അമ്മയുടേയും മർദനമേറ്റതിന് പിന്നാലെ കൊല്ലത്തും സമാനരീതിയിലുള്ള ആക്രമണം. കൊല്ലം തെക്കുംഭാഗത്ത് മൂന്നാം ക്ലാസുകാരനെ രണ്ടാനച്ഛൻ പൊള്ളലേൽപ്പിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.

എട്ടു വയസ്സുകാരനെ രണ്ടാനച്ഛൻ തേപ്പുപെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ചു. തുടർന്ന് അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടി വികൃതി കാട്ടിയത് കൊണ്ട് പൊള്ളിച്ചെന്നാണ് പൊലീസ് പറയുന്നത്.

നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടിയുടെ അമ്മ വിദേശത്ത് ജോലി ചെയ്യുകയാണ്. മുത്തശ്ശിക്കും രണ്ടാനച്ഛനുമൊപ്പമാണ് കുട്ടി താമസിക്കുന്നത്. മുത്തശ്ശിയുമായി വികൃതി പിടിക്കുന്നതിനിടെ കുട്ടിയെ പൊള്ളിച്ചുവെന്നാണ് രണ്ടാനച്ഛൻ്റെ മൊഴിയിലുള്ളത്. മറ്റേതെങ്കിലും കാരണമുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. വിഷയത്തിൽ സിഡബ്ല്യുസിയും ഇടപെട്ടിട്ടുണ്ട്. കുട്ടിയുടെ സുരക്ഷ കണക്കിലെടുത്ത് സിഡബ്ല്യുസിയേക്ക് മാറ്റാനും സാധ്യതയുണ്ട്.

ഇതിനിടെ, ആലപ്പുഴ നൂറനാട് കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുൻപ് ഇയാൾ സ്ഥലംവിട്ടു. പിതാവിനെയും രണ്ടാനമ്മയെയും ഇതുവരെ പൊലീസിന് പിടികൂടാനായിട്ടില്ല. കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷനും അറിയിച്ചു.

നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെ ജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്.