തിരുവനന്തപുരം: സ്റ്റുഡന്റ്‌സ് പൊലീസില്‍ മതപരമായ ആവശ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സര്‍്ക്കാര്‍. സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റ് യൂണിഫോമിനൊപ്പം ഹിജാബും ഫുള്‍സ്ലീവും അനുവദിക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ത്ഥിനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതില്‍ ഇടപെടാനാകില്ലെന്നും സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചര്‍ച്ചകള്‍ക്കും വിശദമായ പഠനത്തിനും ശേഷം ഈ ആവശ്യം സര്‍ക്കാര്‍ തള്ളിയ സര്‍്ക്കാല്‍ നിലവില്‍ സ്്റ്റുഡന്റ്‌സ് പൊലീസില്‍ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോമാണുള്ളതെന്നും വ്യക്തമാക്കി.
കേരള പൊലീസിന്റെ മാതൃകയിലാണ് സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ യൂണിഫോമെന്നും ഇതില്‍ മതപരമായ മുദ്രകള്‍ അനുവദിക്കാന്‍ ആവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. പൊലീസ് സേനയ്ക്ക് പൊതുവായ യൂണിഫോം ആണ് നിലവില്‍ ഉള്ളതെന്നും സര്‍ക്കാര്‍ വിശദികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തന്റെ മതപരമായ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ യൂണിഫോമിനൊപ്പം തട്ടം ഇടാനും കൈകള്‍ പൂര്‍ണമായി മറയ്ക്കുന്നതരത്തില്‍ വസ്ത്രം ധരിക്കാനും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കുറ്റ്യാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി റിസ നഹാനാണ് കോടതിയെ സമീപിച്ചത്.