മണർകാട്: “ടെക്നീഷ്യൻ ആണ് രാജ്യത്തിൻറെ ശക്തി “എന്ന ലക്ഷ്യത്തോടുകൂടി കഴിഞ്ഞ 45 വർഷം ആയി കേരളത്തിൽ ഉന്നത നിലവാരം പുലർത്തി പ്രവർത്തിച്ചുവരുന്ന മണർകാട് സെന്റ് മേരീസ് പ്രൈവറ്റ് ഐ.ടി.ഐയിലെ പ്ലേസ്മെന്റ് പ്രോഗ്രാം TINS 2023 നടന്നു. 100% വിജയം 100% ജോലി എന്ന ലക്ഷ്യം വിജയകരമായി നടപ്പിൽ വരുത്തി പ്രവർത്തിച്ചുവരുന്ന ഈ ഐ.ടി.ഐ യിൽ വിജയകരമായി ട്രെയിനിങ് പൂർത്തിയാക്കുന്ന മുഴുവൻ ട്രെയിനുകൾക്കും ജോലി കൊടുക്കുന്നതിനുവേണ്ടി സംഘടിപ്പിച്ച പ്ലേസ്മെന്റ് പ്രോഗ്രാം TINS 2023 മണർകാട് സെന്റ് മേരിസ് കത്തീഡ്രൽ സഹവികാരി റവ. ഫാദർ എം ഐ തോമസ് മറ്റത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരള അർബൻ&റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ ചെയർമാൻ അഡ്വക്കേറ്റ് റെജി സക്കറിയ ഉദ്ഘാടനം ചെയ്തു.
ടിൻസ് ലോഗോ മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു കെ സി അനാച്ഛാദനം ചെയ്യുകയും, മുഖ്യപ്രഭാഷണം കോട്ടയം ഇൻസ്പെക്ടർ ഓഫ് ട്രെയിനിങ് സാംരാജ് എം എഫ് നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിൻസ് 2023 ന് ആശംസകൾ അർപ്പിച്ച് ഗ്രാമപഞ്ചായത്ത് മെമ്പർ സക്കറിയ കുര്യൻ, കത്തീഡ്രൽ ട്രസ്റ്റിമാരായ എം ഐ ജോസ്, ബിനു ടി ജോയ് , ഐ.ടി ഐ സെക്രട്ടറി ബെന്നി ടി ചെറിയാൻ, പ്രിൻസിപ്പൽ പ്രിൻസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.