അതിരമ്പുഴ: സെന്റ് മേരീസ് ഹൈസ്കൂളിലെ വിവിധ
രംഗങ്ങളിൽ മികവ് പുലർത്തിയവരെ ആദരിക്കുവാൻ ചേർന്ന
പ്രതിഭാസംഗമം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ ഫാ. ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ബ്ലോക്ക് പഞ്ചായത്തംഗം ആൻസ് വർഗീസ്, ഗ്രാമ പഞ്ചായത്തംഗം ബേബിനാസ് അജാസ്, സ്കൂൾ ഹെഡ്മിസ്ട്രെസ് ലിജി മാത്യു, പി ടി. എ പ്രസിഡന്റ് ജെയിംസ് കുര്യൻ,ഫാ. ബിനു കൂട്ടുമ്മേൽ,സ്റ്റാഫ് സെക്രട്ടറി ജാസ്മിൻ മാത്യു, അദ്ധ്യാപക പ്രതിനിധി വസന്ത് കുര്യൻ, വിദ്യാർത്ഥി പ്രതിനിധി കുമാരി തെരെസാ അന്നാ ഷാജി എന്നിവർ പ്രസംഗിച്ചു
Advertisements