മൂന്നാറിൽ തെരുവുനായ ആക്രമണം; വിനോദ സഞ്ചാരികളടക്കം 12 പേർക്ക് കടിയേറ്റു

ഇടുക്കി: മൂന്നാറിൽ തെരുവുനായ ആക്രമണം. വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് നായയുടെ കടിയേറ്റു. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റവര്‍ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

Advertisements

കടിയേറ്റ 12 പേരാണ് അടിമാലി താലൂക്ക് ആശുപത്രിയിലെത്തിയത്. വിനോദ സഞ്ചാരികള്‍ക്ക് പുറമെ പ്രദേശവാസികള്‍ക്കും കടിയേറ്റു. മൂന്നാര്‍ ടൗണിലടക്കം തെരുവ് നായ ശല്യം രൂക്ഷമാണ്. ഒരേ നായ ആണ് ഇവരെ ആക്രമിച്ചതെന്നാണ് വിവരം. ആളുകളുടെ കാലിനും കൈയ്ക്കുമടക്കമാണ് കടിയേറ്റത്. 

Hot Topics

Related Articles