കോഴിക്കോട്: നാദാപുരം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ എട്ട് വയസുകാരി ഉൾപ്പടെ രണ്ട് പേർക്ക് പരിക്ക്. ദിഖ്റ അഹ്ലം ( 8 ), കുന്നുംമഠത്തിൽ ചന്ദ്രി ( 40 ) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. വീട്ട് മുറ്റത്ത് സൈക്കിളോടിക്കുന്നതിനിടയിലാണ് എട്ട് വയസ് കാരിക്ക് കടിയേറ്റത്. ഇതിന് പിന്നാലെയാണ് ചന്ദ്രിയെ നായ ആക്രമിച്ചത്. ഇരുവരും നാദാപുരം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിൽസ തേടി.
Advertisements