സ്കൂൾ വരാന്തയിൽ വെച്ച് തെരുവു നായ ആക്രമണം; പ്ലസ്ടു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്

ചാരുംമൂട്: സ്കൂളിൽ വെച്ച് തെരുവനായ ആക്രമിച്ച വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. താമരക്കുളം ചൈത്രത്തിൽ കുഞ്ഞുമോൻ – മിനി ദമ്പതികളുടെ മകൻ ശ്രീഹരി(17)ക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. 

Advertisements

താമരക്കുളം ചത്തിയറ വൊക്കേഷണൽ സ്കൂളിൽ പ്ലസ്ടുവിന്റെ സെക്കന്റ് ടേം പരീക്ഷ കഴിഞ്ഞ് ക്ലാസ് റൂമിൽ നിന്നും പുറത്തേയ്ക്ക് വരുന്ന സമയം സ്കൂൾ വരാന്തയിൽ വെച്ചാണ് തെരുവ് നായയുടെ കടിയേറ്റത്. ഉടൻ തന്നെ താമരക്കുളം എഫ് എച്ച് സിയിലും മാവേലിക്കര ഗവ. ആശുപത്രിയിലും ചികിത്സ തേടി.  

Hot Topics

Related Articles