അമ്പലപ്പുഴയിൽ കാൽനട യാത്രക്കാരനെ കടിച്ച തെരുവുനായ ചത്തു; കടിയേറ്റ പതിനഞ്ചോളം നായകള്‍ക്കളും അവശ നിലയിൽ; ആശങ്കയിൽ നാട്ടുകാർ

അമ്പലപ്പുഴ: കാൽനടയാത്രക്കാരനെ കടിച്ച തെരുവുനായ മറ്റ് 15 ഓളം നായ്ക്കളെ കടിച്ചു. കടിച്ച നായ ചത്തതോടെ നാടാകെ ഭീതി പരന്നു. ഇന്ന് പുറക്കാട് കിഴക്ക് തൈച്ചിറയിലാണ് സംഭവം. കെപിഎംഎസ് തൈച്ചിറ ശാഖാ സെക്രട്ടറി കൂടിയായ മണക്കൽ ഗോപി (60) ക്കാണ് കടിയേറ്റത്. സമീപത്തുള്ള ഒരു വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇദ്ദേഹത്തെ റോഡിൽ വെച്ചാണ് തെരുവ് നായ ആക്രമിച്ചത്. ഇതിന് ശേഷം നായ സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന 15 ഓളം നായ്ക്കളെയും കടിച്ചതായി നാട്ടുകാർ പറഞ്ഞു.

Advertisements

2 മണിക്കൂറിന് ശേഷം ഈ നായയെ സമീപത്തെ വാഴത്തോട്ടത്തിൽ ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന നിരവധി വാഴകളും നായ കടിച്ചു. ഈ നായയുടെ കടിയേറ്റ മറ്റ് തെരുവ് നായ്ക്കൾ അവശ നിലയിലാണ്. ഈ നായ്ക്കൾക്കും പേവിഷ ബാധയേറ്റതായാണ് സംശയം. ഇതോടെയാണ് നാട്ടുകാർ ആശങ്കയിലായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദിവസവും നൂറുകണക്കിന് പേർ സഞ്ചരിക്കുന്ന റോഡിനരികിലാണ് ഈ തെരുവ് നായ്ക്കൾ വിഹരിക്കുന്നത്. ഇവയെ പഞ്ചായത്ത് ഇടപെട്ട് അടിയന്തിരമായി കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നായയുടെ കടിയേറ്റ ഗോപിയെ പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles