തെരുവ് നായ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ വേണം ; പ്രധാനമന്ത്രിക്ക് കത്തയച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ

കണ്ണൂർ : തെരുവ് നായ പ്രശ്‌നത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പ്രധാനമന്ത്രിക്ക് കത്തയച്ചു.പേപ്പട്ടികളെയും അപകടകാരികളായ തെരുവുനായ്ക്കളെയും ദയാവധത്തിന് വിധേയമാക്കാന്‍ കഴിയും വിധം നിയമഭേദഗതി വേണമെന്നാണ് കത്തിലെ ആവശ്യം.

Advertisements

കണ്ണൂര്‍ മുഴപ്പിലങ്ങാട് 11 വയസുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്ന സംഭവം പരാമര്‍ശിച്ചാണ് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. കണ്ണൂര്‍ ജില്ലയില്‍ തെരുവ് നായ പ്രശ്‌നം രൂക്ഷമാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കഴിഞ്ഞ ആറ് മാസത്തിനിടെ മാത്രം ജില്ലയില്‍ 6276 തെരുവുനായ ആക്രമണങ്ങളുണ്ടായി. മനുഷ്യര്‍ക്ക് മാത്രമല്ല വളര്‍ത്തു മൃഗങ്ങള്‍ക്കും തെരുവുനായ്ക്കള്‍ ഭീഷണിയാണ്. ഇക്കാര്യങ്ങള്‍ പരിഗണിച്ച്‌ പേപ്പട്ടികളെയും അപകടകാരികളായ തെരുവുനായ്കളെയും ദയാവധത്തിന് വിധേയമാന്‍ നിയമ ഭേദഗതി വേണമെന്നും പി പി ദിവ്യ കത്തില്‍ ആവശ്യപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.