അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കൾ വാഹന യാത്രക്കാർക്ക് ഭീഷണിയാകുന്നു ;മുൻ കരുതലുമായി മോട്ടോർ വാഹന വകുപ്പ് 

അലഞ്ഞുതിരിയുന്ന തെരുവു നായ്ക്കൾ ലോകമെമ്പാടുമുള്ള നിരത്തുകളിൽ വാഹന യാത്രക്കാർ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്, അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകൾ ഭക്ഷണം തേടി നമ്മുടെ റോഡുകളിൽ കൂട്ടത്തോടെയും ഒറ്റയായും ഇറങ്ങാറുണ്ട് ഇത് റോഡ് ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകടമുണ്ടാക്കുന്നു.കണക്കുകൾ പ്രകാരം റോഡിൽ അലയുന്ന നായ്ക്കൾ മൂലം 1,376 അപകടങ്ങൾ ഉണ്ടായിട്ടുണ്ട് ഇക്കാലത്ത് റോഡപകടങ്ങൾക്കു ഏറ്റവും പ്രധാന  കാരണങ്ങളിൽ ഒന്നു തെരുവ് മൃഗങ്ങളാണ്. ഏതുനിമിഷവും അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾ നിങ്ങളുടെ വാഹനത്തിന്റെ മുന്നിലേക്ക് എടുത്തു ചാടിയേക്കാം. പ്രത്യേകിച്ചും ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്നവരാണ് കൂടുതലായും ഇത്തരത്തിൽ അപകടത്തിൽപ്പെടുന്നത്. അതിനാൽ ഒരു അടിയന്തരഘട്ടത്തിൽ വാഹനം സുരക്ഷിതമായി നിർത്താൻ പാകത്തിൽ ഉള്ള തയ്യാറെടുപ്പോട് കൂടി വേണം ഇരുചക്ര യാത്രികർ വാഹനം കൈകാര്യം ചെയ്യേണ്ടത്. പ്രത്യേകിച്ചും ചെറു റോഡുകളിലാണ് തെരുവ് നായകളുടെ ശല്യം യാത്രക്കാർക്ക് ഭീഷണിയാകുന്നത് ഇത്തരം റോഡുകളിൽ മുന്നിൽ എപ്പോഴും ഈ വിധത്തിലുള്ള അപകടമുണ്ട് എന്ന മുൻവിധിയോടെ  വാഹനം ഓടിക്കുവാൻ ശ്രദ്ധിക്കുക.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.