കൊല്ലാട് : പള്ളം ബ്ലോക്ക് പഞ്ചായത്ത് കൊല്ലാട് ഡിവിഷനിലെ 1,2,3,6 പുതുള്ളി പഞ്ചായത്തിലെ 16 വാർഡുകളിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്നതിന്റെ ഉദ്ഘാടനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. പള്ളം ബ്ലോക്ക് പഞ്ചായത്തിലെ 2022-23 വർഷത്തിലെ പദ്ധതിയിൽ ഉൾപ്പെടുത്തി ഡിവിഷൻ മെമ്പർ സിബി ജോണിന്റെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടോമിച്ചൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് , ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോൺ കൈതയിൽ, വാർഡ് മെമ്പർമാരായ മിനി ഇട്ടിക്കുഞ്ഞ്, ജയന്തി ബിജു, അനിൽ കുമാർ, ലൈബ്രറി പ്രസിഡൻ്റ് ജേക്കബ് കെ കോര, കുര്യൻ വർക്കി, തുടങ്ങിയവർ സംസാരിച്ചു.