ശരീരത്തിലെ കോശങ്ങളിലേക്ക് ഓക്‌സിജനും പോഷകങ്ങളും എത്തിക്കുകയും ഒപ്പം അധിക മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ചെയ്യുന്നതിന് രക്തചംക്രമണം അഥവാ രക്തയോട്ടം അത്യന്താപേക്ഷിതമാണ്. രക്തചംക്രമണം ശരിയായി നടക്കാതിരിക്കുന്നതിനര്‍ത്ഥം രക്തം ശരീരത്തിലൂടെ കാര്യക്ഷമമായി ഒഴുകുന്നില്ല എന്നാണ്. കൂടാതെ മരവിപ്പ്, ശരീരവണ്ണം, അല്ലെങ്കില്‍ ഊര്‍ജ്ജം കുറയല്‍ എന്നിവയുള്‍പ്പെടെയുള്ള വിവിധ പ്രശ്‌നങ്ങളും നേരിടേണ്ടി വരും.
ശരിയായ രക്തയോട്ടത്തിന്റെ ഏറ്റവും വലിയ എതിരാളി നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന സമ്മര്‍ദ്ദമാണ്. സമ്മര്‍ദ്ദം 60 ശതമാനത്തിലധികം രോഗങ്ങള്‍ക്കും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കും രക്തചംക്രമണ രോഗങ്ങള്‍ക്കും കാരണമാകുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വ്യായാമം, മസാജ്, ആരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കം, ധ്യാനം, യോഗ, ആഴത്തിലുള്ള ശ്വസനം, ഇഷ്ടങ്ങള്‍ക്കും സുഹൃത്തുക്കളുമായി ഇടപഴകുന്നതിനും സമയം കണ്ടെത്തല്‍ തുടങ്ങിയവയിലൂടെ സമ്മര്‍ദ്ദത്തെ മറികടക്കാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് മസാജ് ചെയ്യുക എന്നത്. മസാജിന് ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം നല്‍കാന്‍ മാത്രമല്ല, ശരീരത്തിന്റെ രക്തയോട്ടം ഉത്തേജിപ്പിക്കാനും കഴിയും. കൈകാലുകളിലൂടെ രക്തവും ലിംഫ് ദ്രാവകവും നീക്കാന്‍ സഹായിക്കുന്നതിലൂടെ ആരോഗ്യകരമായ രക്തചംക്രമണം പ്രോത്സാഹിപ്പിക്കുന്നതിന് മസാജുകള്‍ സഹായിക്കുന്നു.
ശരീരത്തിലെ ടിഷ്യൂകളിലേക്കും അവയവങ്ങളിലേക്കും രക്തയോട്ടം വര്‍ധിപ്പിക്കുന്നതിന് സ്‌ട്രെച്ചിംഗ് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. പതിവായി എഴുന്നേല്‍ക്കാനും നടക്കാനും സ്‌ട്രെച്ച് ചെയ്യാനും ശ്രമിക്കുന്നത് രക്തചംക്രമണ പ്രശ്നങ്ങളെ ചെറുക്കാന്‍ സഹായിക്കും. പുറത്തിറങ്ങുന്നതും നടക്കുന്നതുമെല്ലാം ശരീരത്തിന് നല്ലതാണ്.
അതുപോലെ നടത്തവും വ്യായാമവും ഗുണം ചെയ്യും. മസാജ് ചെയ്യുന്നതിലൂടെ സമ്മര്‍ദ്ദം കുറയ്ക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും വേദന കുറയ്ക്കാനും നന്നായി ഉറങ്ങാനും കഴിയും. ദിവസവും 30 മിനിറ്റ് നേരിയതോ മിതമായതോ ആയ വ്യായാമം ചെയ്യാന്‍ വിദഗ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. ആരോഗ്യകരമായ രക്തയോട്ടം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ലതും എളുപ്പവുമുള്ള കാര്യമാണിത്. അത്താഴത്തിന്ശേഷം കുറച്ച് നടക്കുന്നത് നല്ലതാണ്. സൈക്ലിംഗ് അല്ലെങ്കില്‍ നീന്തല്‍ എന്നിവ ചെയ്യുന്നതും ഉത്തമമാണ്.