അരി വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നടപടി : ചിങ്ങവനം എഫ് സി ഐയ്ക്ക് മുന്നിൽ എ ഐ ടി യു സി ധർണ നടത്തി

പന്നിമറ്റം : കേരളത്തിനു ലഭിക്കേണ്ട അരി വിഹിതം വെട്ടിക്കുറച്ച കേന്ദ്രസര്‍ക്കാരിനെതിരെ വ്യാപക പ്രതിഷേധം. കോട്ടയത്ത് എഐടിയുസി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങവനം എഫ്‍സിഐക്കു മുമ്പില്‍ ധര്‍ണ നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറി അഡ്വ. വി കെ സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.എഐടിയുസി മണ്ഡലം പ്രസിഡന്റ് എൻ എൻ വിനോദ് അധ്യക്ഷനായി. സെക്രട്ടറി എബി കുന്നേപ്പറമ്പില്‍ സ്വാഗതം പറഞ്ഞു. സിപിഐ മണ്ഡലം സെക്രട്ടറി സന്തോഷ് കേശവനാഥ്, എഐടിയുസി ജില്ലാ ട്രഷറര്‍ ബി രാമചന്ദ്രൻ, ജി ജയകുമാര്‍, രാജീവ് എബ്രഹാം, സുമോദ് ജോസഫ്, കെ കെ വിജയൻ, വാസന്തി സലീം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisements

Hot Topics

Related Articles