കോട്ടയം : തുടർച്ചയായ അവകാശ നിഷേധത്തിനെതിരെ ജനുവരി 22ന് സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും നടത്തുന്ന പണിമുടക്കിന് മുന്നോടിയായി നടത്തുന്ന പണിമുടക്ക് കൺവൻഷൻ നാളെ നടക്കും. നാളെ വൈകുന്നേരം 3.30ന് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് നടക്കുക.
Advertisements
തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽ എ ഉദ്ഘാടനം ചെയ്യും. സെറ്റോ ജില്ലാ ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ ഉച്ചക്ക് 2.30 ന് ജീവനക്കാർ പ്രകടനമായി എത്തി കളക്ടർക്ക് പണിമുടക്ക് നോട്ടീസ് നൽകുമെന്ന് സെറ്റോ ജില്ലാ ചെയർമാൻ രഞ്ജു കെ മാത്യുവും കൺവീനർ ജോബിൻ ജോസഫും അറിയിച്ചു.