കണ്ണൂരിൽ ജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ റോഡ് തടസപ്പെടുത്തി ഉപരോധ സമരം: എംവി ജയരാജൻ ഒന്നാം പ്രതി; കേസെടുത്ത് പൊലീസ്

കണ്ണൂർ: നഗരത്തിൽ റോഡ് തടസ്സപ്പെടുത്തി ഹെഡ് പോസ്റ്റ്‌ ഓഫീസ് ഉപരോധ സമരം നടത്തിയ സിപിഎം നേതാക്കൾക്കെതിരെ കേസെടുത്ത് കണ്ണൂർ ടൗൺ പൊലീസ്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഒന്നാം പ്രതിയാണ്. കെ വി സുമേഷ് എംഎൽഎ ഉൾപ്പെടെയുള്ളവരും കേസിൽ പ്രതിയാണ്. ഇവർക്കൊപ്പം കണ്ടാലറിയാവുന്ന അയ്യായിരത്തോളം പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഗതാഗതം തടസപ്പെടുത്തിയെന്നാണ് കേസ്. 

Advertisements

കണ്ണൂർ നഗരത്തിൽ കാർഗിൽ യോഗശാല റോഡിലെ ഹെഡ് പോസ്റ്റോഫീസ് ഉപരോധമാണ് നടുറോഡിൽ കസേരയിട്ടും പന്തൽ കെട്ടിയും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരായ പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. റോഡ് മുടക്കിയുള്ള സമരത്തിനെതിരായ പൊലീസിന്‍റെ നോട്ടീസ് കിട്ടിയെന്നും അത് മടക്കി പോക്കറ്റിൽ വച്ചിട്ടുണ്ടെന്നുമായിരുന്നു ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍റെ പ്രതികരണം. ജനങ്ങൾക്ക് വേണ്ടിയാണ് സമരം. കേന്ദ്രം സഹായം നൽകണമെന്ന് കോടതി ഉത്തരവിട്ടാൽ സമരത്തിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു ജയരാജന്റെ പ്രതികരണം. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.