കാഞ്ഞിരപ്പള്ളി : പൊതുപണിമുടക്കിൻ്റെ രണ്ടാം ദിനമായ ചൊവ്വാഴ്ചയും സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ ധർണ്ണയും കലാപരിപാടികളും നടന്നു.കേരള എൻജിഒ യൂണിയൻ, ഓട്ടോറിക്ഷാ തൊഴിലാളി യൂണിയൻ (സിഐടിയു), ഡി വൈ എഫ് ഐ, എസ് എഫ് ഐ എന്നിവയുടെ നേതൃത്വത്തിൽ പ്രകടനമായി പന്തലിലെത്തി അഭിവാദ്യമർപ്പിച്ചു.
സി ഐ ടി യു ജില്ലാ പ്രസിഡണ്ട് അഡ്വ.റെജി സഖറിയാ ധർണ്ണ ഉദ്ഘാടനം ചെയ്തു. ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ, സി ഐ ടി യു ജില്ലാ ട്രഷറർ വി പി ഇബ്രാഹീം, ജോയിൻ്റ് സെക്രട്ടറി വി പി ഇസ്മായിൽ, ഏരിയാ പ്രസിഡണ്ട് പി കെ നസീർ,
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സെക്രട്ട റി പി എസ് സുരേന്ദ്രൻ, സിപി ഐ ജില്ലാ കമ്മിറ്റിയംഗം ഷമീം അഹമ്മദ്, ഏരിയാ സെക്രട്ടറി കെ രാജേഷ്, കെ എൻ ദാമോദരൻ, കെ എസ് ഷാനവാസ്, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷക്കീലാ നസീർ, എം എ റിബിൻ ഷാ, അർ രാജേഷ്, പ്രദീപ് കുമാർ, സന്തോഷ് കുമാർ, അജാസ് റഷീദ്, അമാൻ, ജോബി കേളിയംപറമ്പിൽ എന്നിവർ സംസാരിച്ചു. പാറത്തോട്, മുണ്ടക്കയം, കൂട്ടിക്കൽ, കോരുത്തോട്, എരുമേലി എന്നിവിടങ്ങളിലും ധർണ്ണയും വിവിധ കലാപരി പാടികളും ഉണ്ടായിരുന്നു.