പത്തനംതിട്ട : മാസങ്ങളായി തകരാറിലായ സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ പുനസ്‌ഥാപിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളാ കോൺഗ്രസ് (ബി) ആറന്മുള നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധസമരം നടത്തി. ട്രാഫിക് സിഗ്നൽ തകരാരിലായതുമൂലം നിരവധി അപകടങ്ങളാണ് ദിവസേന നടക്കുന്നത്.
ഇത് ഒരു സൂചനാ സമരം മാത്രമാണെന്നും സിഗ്നൽ ലൈറ്റുകൾ പുനസ്‌ഥാപിക്കാതെ ഉദ്യോഗസ്‌ഥർ ഇനിയും അനാസ്‌ഥ തുടർന്നാൽ വലിയ ജനകീയ സമരം നടത്തുമെന്നും സമരം ഉത്ഘാടനം ചെയ്തു കൊണ്ട് കേരളാ കോൺഗ്രസ് (ബി ) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് പി കെ ജേക്കബ് പറഞ്ഞു. പ്രവർത്തന രഹിതമായ ട്രാഫിക് സിഗ്നൽ പോസ്റ്റിൽ റീത്ത് വെച്ചാണ് സമരം ഉദ്ഘാടനം ചെയ്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് സാം ജോയ്ക്കുട്ടി അധ്യക്ഷത വഹിച്ച യോഗത്തിൽ, ചെറിയാൻ എബ്രഹാം, അഡ്വ. ജോൺ പോൾ മാത്യു, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് മഹേഷ് ബാബു, വനിതാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജിമോൾ മാത്യു, പി എൻ പുരുഷോത്തമൻ, ഷിബു ജോൺ ഊട്ടുപാറ, ജിജു എബ്രഹാം, ബിജു തോമസ്, സുശീലൻ, അനിൽ തോമസ്, ബിജു എബ്രഹാം, റബേഖ ബിജു, ശ്രീകുമാർ, സോമസുന്ദരൻ, ജിബു ഒലിക്കൽ, സജി തുടങ്ങിയവർ സംസാരിച്ചു.