സെന്റ് തോമസ് ഓട്ടോണോമസ് കോളേജിൽ ഇ.ഡി. മാർട്ട് ഉദ്ഘാടനം ചെയ്‌തു

പാലാ: സെന്റ് തോമസ് കോളേജിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും അനധ്യാപകരുടെയും ഹോംമെയ്‌ഡ്, ഹോംഗ്രോൺ ഉത്‌പന്നങ്ങൾക്ക് വിപണനമാർഗ്ഗം ഒരുക്കുന്ന ഇഡി മാർട്ട് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് ഉദ്ഘാടനം ചെയ്തു‌. “വിദ്യാർത്ഥികൾക്ക് പഠനത്തിനൊപ്പം സംരംഭകത്വ മേഖലയിൽ പരിശീലനം നൽകുകയും സ്വന്തം ഉൽപ്പന്നങ്ങൾക്ക് വിപണി മൂല്യം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് ഇ.ഡി. മാർട്ടിന്റെ ലക്ഷ്യം” എന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. സിബി ജയിംസ് വ്യക്തമാക്കി. വീടുകളിൽ നിർമ്മിക്കുന്ന ഭക്ഷോൽപ്പന്നങ്ങൾ, ഹാൻഡ്ക്രാഫ്റ്റ് ഇനങ്ങൾ, കാർഷിക വിഭവങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും, വിൽപ്പനയും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്നു. കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സാൽവിൻ തോമസ് കാപ്പിലിപറമ്പിൽ, കോളേജ് ബർസാർ ഫാ. മാത്യു ആലപ്പാട്ടുമേടയിൽ, സംരംഭകത്വ വികസന ക്ലബ് കോ-ഓർഡിനേറ്റർ ജിനു മാത്യു എന്നിവർ നേതൃത്വം നൽകി.

Advertisements

Hot Topics

Related Articles