പാലക്കാട്: വാളയാര്‍ ഡാമിൽ വീണ് കാണാതായ വിദ്യാര്‍ത്ഥിക്കായി തിരച്ചിൽ. മണ്ണാര്‍ക്കാട് സ്വദേശി ഡാനിഷ് അലി (18)യെയാണ് കാണാതായത്. കോയമ്പത്തൂരിൽ ബിടെക് വിദ്യാര്‍ത്ഥിയാണ്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. വിവരമറിഞ്ഞ് കഞ്ചിക്കോട് അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ പുരോഗമിക്കുകയാണ്.
Advertisements