പരീക്ഷയ്ക്ക് രണ്ടു ദിവസം മാത്രം ബാക്കി; ആലപ്പുഴയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ; 

ആലപ്പുഴ: എഞ്ചിനീയറിംഗ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ് വെട്ടിക്കോട് പാല വിളയിൽ അലൻ എ മാത്യൂ (20) ആണ് മരിച്ചത്. നൂറനാട് പാറ്റൂർ എഞ്ചിനിയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിയാണ് അലൻ. ആറാം തിയ്യതി പരീക്ഷ ആരംഭിക്കാൻ ഇരിക്കേയാണ് മരണം. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Advertisements

Hot Topics

Related Articles