അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങവെ ഒഴുക്കിൽപ്പെട്ടു; ഒരു വിദ്യാർത്ഥിക്ക്‌ ദാരുണാന്ത്യം; മറ്റൊരാൾക്കായി തിരച്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം അടിമലത്തുറയിൽ കടലിൽ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കിൽപ്പെട്ട ഒരു വിദ്യാർത്ഥി മരിച്ചു. വെങ്ങാനൂർ സ്വദേശി ജീവനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന പാറ്റൂർ സ്വദേശി പാർത്ഥസാരഥിക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. 

Advertisements

ഇന്ന് ഉച്ചയ്ക്കാണ് കാഞ്ഞിരംകുളം സർക്കാർ കോളേജിലെ വിദ്യാർത്ഥികള്‍ കടലിൽ കുളിക്കാനിറങ്ങിയത്. ശക്തമായ തിരമാലയില്‍ രണ്ട് വിദ്യാർത്ഥികള്‍ ഒഴിക്കിൽപ്പെടുകയായികുന്നു. മത്സ്യത്തൊഴിലാളികള്‍ ജീവനെ രക്ഷപ്പെടുത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന പാർത്ഥസാരഥി എന്ന വിദ്യാർത്ഥിക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്. രണ്ട് പേരും കാഞ്ഞിരംകുളം കോളേജിലെ ഒന്നാം വർഷ പി ജി വിദ്യാർത്ഥികളാണ്.

Hot Topics

Related Articles