തിരുവനന്തപുരം: വിദ്യാര്‍ത്ഥി യുവജന സംഘടനകളില്‍പ്പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദന്‍ പറഞ്ഞു. ചെറിയ തോതിലല്ല നല്ല കുടിയന്മാരാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്ററി,കോളേജ്, പ്രൊഫഷണല്‍ കോളേജിലെ വിദ്യാര്‍ത്ഥികൾക്കടക്കം ആത്മവഞ്ചനയില്ലാതെ, ആത്മാര്‍ത്ഥമായി ലഹരിക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
കേരളം മയക്കുമരുന്ന് ഹബ്ബായി മാറുകയാണ്.അന്താരാഷ്‌ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തില്‍ തലസ്ഥാനത്ത് ചടങ്ങില്‍ സംസാരിക്കവെയാണ് മന്ത്രി ഇത്തരത്തില്‍ അഭിപ്രായ പ്രകടനം നത്തിയത്. സംസ്ഥാനത്ത് കടല്‍മാര്‍ഗമാണ് മയക്കുമരുന്ന് കൂടുതലെത്തുന്നത്. അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്കും മഹാരാഷ്‌ട്രയിലേക്കും കടല്‍ മാര്‍ഗം ലഹരിമരുന്ന് എത്തുന്നുണ്ട്. ഒരു ബോട്ടില്‍ നിന്ന് മാത്രം സംസ്ഥാനത്ത് 1500 കോടിയുടെ മയക്കുമരുന്ന് പിടികൂടിയതായും മന്ത്രി പറഞ്ഞു.