തിരുവനന്തപുരം: സ്വകാര്യ ബസുകള്‍ വിദ്യാര്‍ഥികളോട് ചെയ്യുന്ന വിവേചനങ്ങള്‍ തടയാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കുട്ടികള്‍ കൈകാണിക്കുമ്പോള്‍ ബസ് നിര്‍ത്താതിരിക്കുക, നിര്‍ത്തിയാലും ബസ്സില്‍ കയറ്റാതിരിക്കുക, ഒഴിഞ്ഞ സീറ്റില്‍ പോലും ഇരിക്കാന്‍ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കണ്‍സഷന്‍ നല്‍കാതിരിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് സ്‌കൂളുകള്‍ വീണ്ടും തുറന്നതോടെ പൂര്‍വ്വാധഝികം ശക്തമായി തിരിച്ചുവന്നിരിക്കുന്നത്. കോവിഡ് ദുരിതകാലത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നതോടെ ഭൂരിപക്ഷം വിദ്യാര്‍ഥികളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് ബസ്സുകളെയാണ് ആശ്രയിക്കുന്നത്.
ബഹു ഭൂരിപക്ഷം ബസ്സുടമകളും ജീവനക്കാരും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യങ്ങളും നിയമാനുസൃത സൗജന്യങ്ങളും കൃത്യമായി നല്‍കുന്നുണ്ട്. എന്നാല്‍ ഒരു ചെറിയ വിഭാഗം ബസ്സ് ജീവനക്കാരില്‍ നിന്നും വിദ്യാര്‍ഥികള്‍ക്ക് വളരെ മോശം അനുഭവങ്ങള്‍ ആണ് ലഭിക്കുന്നതെന്നും മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിവേചനം കാണിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തിരുവനന്തപുരം -91889610012. കൊല്ലം – 91889610023. പത്തനംതിട്ട- 91889610034. ആലപ്പുഴ – 91889610045.
കോട്ടയം- 91889610056. ഇടുക്കി- 91889610067. എറണാകുളം- 91889610078. തൃശ്ശൂര്‍ – 91889610089. പാലക്കാട്- 918896100910.
മലപ്പുറം – 918896101011. കോഴിക്കോട് – 918896101112. വയനാട്- 918896101213. കണ്ണൂര്‍ – 918896101314. കാസര്‍ഗോഡ് – 9188961014