ലഖ്നൗ: ആഗ്രയിൽ അധ്യാപകന് നേരെ വെടിയുതിര്‍ത്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇന്നലെയാണ് സംഭവം. കോച്ചിംഗ് സെന്റർ നടത്തുന്ന അധ്യാപകന്റെ കാലിലാണ് വെടിയേറ്റത്. വിദ്യാർത്ഥികൾക്ക് അധ്യാപകൻ്റെ സഹോദരനുമായി ഉണ്ടായ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.
തുടർന്ന് ഇവർ ഇവിടെ നിന്ന് ബൈക്കിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ ഒരു വീഡിയോയും ഷൂട്ട് ചെയ്തു. ആറ് മാസത്തിനുള്ളിൽ തന്റെ ശരീരത്തിൽ ഇനിയും 39 ബുള്ളറ്റുകൾ കൂടി തുളച്ചു കയറുമെന്ന് ഇവർ അധ്യാപകനെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തുടർന്ന് അന്വേഷണത്തിനായി പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവരാണ് പ്രതികളെ പിടികൂടിയത്.