മുടി വെട്ടി വരാൻ ആവശ്യപ്പെട്ടു; പ്രകോപിതരായ വിദ്യാര്‍ത്ഥികള്‍ സ്കൂളിൽ വെച്ച് പ്രിന്‍സിപ്പളിനെ കുത്തി കൊന്നു

ദില്ലി: ഹരിയാനയിൽ സ്കൂള്‍ പ്രിന്‍സിപ്പളിലനെ വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊലപ്പെടുത്തി. ഹരിയാനയിലെ ഹിസാര്‍ ജില്ലയിലെ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം അരങ്ങേറിയത്. മുടി വെട്ടാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടതിന്‍റെ ദേഷ്യത്തിനാണ് പ്രിൻസിപ്പളിനെ ആക്രമിച്ചത്. 

Advertisements

പ്രായപൂർത്തിയാകാത്ത രണ്ട് സ്കൂള്‍ വിദ്യാർത്ഥികളാണ് കൃത്യം നടത്തിയത്. ഹിസാര്‍ ജില്ലയിലെ നര്‍നൗണ്ടിലെ ബാസ് ഗ്രാമത്തിലെ കര്‍തര്‍ മെമ്മോറിയൽ സീനിയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസരത്തുവെച്ചാണ് അതിദാരുണമായ കൊലപാതകം നടന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സ്കൂളിലെ പ്രിന്‍സിപ്പള്‍ ജഗ്ബിര്‍ സിങിനെ രണ്ടു വിദ്യാര്‍ത്ഥികള്‍ കത്തികൊണ്ട് ആക്രമിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പളിനെ സ്കൂളിലെ മറ്റു അധ്യാപകരും ജീവനക്കാരും ചേര്‍ന്ന് ഹിസാറിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Hot Topics

Related Articles