തിരുവനന്തപുരം: സംസ്ഥാനത്തെ പത്ത്, പ്ലസ് വണ്, പ്ലസ് ടു ക്ലാസ് വിദ്യാര്‍ത്ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഒന്നാം തരം മുതല്‍ ഏഴാം തരം വരെ വിക്ടേഴ്‌സ് ഡിജിറ്റല്‍ ക്ലാസ് വഴിയാവും നടത്തുക. ബാക്കി ജിസ്യൂട്ട് വഴിയും അധ്യയനം നടത്തും. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ രേഖപ്പെടുത്തും. അതേസമയം പത്ത്, പ്ലസ് വണ്, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളില്‍ അധ്യയനം തുടരും.10,11,12 പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുന്‍പ് തീര്‍ക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഇതിനായി പുതിയ ടൈംടേബിള്‍ നല്‍കും. അധിക ക്ലാസുകള്‍ ആവശ്യമെങ്കില്‍ അതും ആലോചിക്കും.
ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്നാവും 70 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതേണ്ടി വരിക. നോണ് ഫോക്കസ് ഏരിയയില്‍ നിന്നും 30 ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണം. ആകെ 45 ശതമാനം ചോദ്യങ്ങള്‍ നല്‍കും. വിദ്യാര്‍ത്ഥികളുടെ മികവ് അനുസരിച്ചാവും മൂല്യനിര്‍ണയമെന്നും ഇന്റേണല്‍ – പ്രാക്ടിക്കല്‍ മാര്‍ക്കുകള്‍ കൂടി വിദ്യാര്‍ത്ഥികളുടെ ഗ്രേഡ് നിശ്ചയിക്കാന്‍ കൂട്ടിച്ചേര്‍ക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. എന്‍ട്രന്‍സ് പരീക്ഷയ്ക്ക് അടക്കം എല്ലാ ഭാഗങ്ങളില്‍ നിന്നും ചോദ്യം ഉണ്ടാവുമെന്നും ഇത്തരം മാറ്റങ്ങള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. നമ്മുടെ കുട്ടികള്‍ മത്സരപരീക്ഷയില്‍ പിന്നിലാവാന്‍ പാടില്ല. പരീക്ഷ പേടി കുറയ്ക്കാനാണ് ശ്രമം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അവലോകനയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു വിദ്യാഭ്യാസമന്ത്രി. ഈ വര്‍ഷം പൊതുപരീക്ഷയ്ക്ക് 60 ശതമാനം ഫോക്കസ് ഏരിയയില്‍ നിന്നാവും 70 ശതമാനം ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതേണ്ടി വരിക. നോണ ഫോക്കസ് ഏരിയയില്‍ നിന്നും 30 ശതമാനം ചോദ്യങ്ങള്‍ക്ക് ഉത്തരമെഴുതണമെന്നും ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഹാജര്‍ നിര്‍ബന്ധമാക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.മന്ത്രിയുടെ വാക്കുകള്‍ -ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ വിപുലമാക്കും.
ഹയര്‍സെക്കണ്ടറി ഇംപ്രൂവ്‌മെന്റ പരീക്ഷകള്‍ ഈ മാസം 29-ന് തന്നെ നടക്കും. ഇതില്‍ മാറ്റമില്ല. കൊവിഡ് പൊസീറ്റിവായ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ എഴുതാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പാടുക്കുമെന്നും ഇതിനായി ആരോഗ്യവകുപ്പിന്റെ സഹായം തേടുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. ഹയര്‍ സെക്കണ്ടറി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് എഴുത്ത് പരീക്ഷയ്ക്ക് ശേഷമായിരിക്കും പ്രാക്ടിക്കല്‍ നടത്തുക. കൗമാരക്കാരുടെ വാക്‌സീനേഷന്‍ 80 ശതമാനം പിന്നിട്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.