കോപ്പി അടിക്കാൻ അനുവദിക്കാത്തതിനാൽ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവം; പരാതിയിൽ നിന്ന് പിന്മാറി പരീക്ഷ ഡ്യൂട്ടിക്കെത്തിയ അധ്യാപകർ

മലപ്പുറം: പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അധ്യാപകരുടെ വാഹനത്തിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞ സംഭവത്തില്‍ പരാതിയിൽ നിന്ന് പിന്മാറി അധ്യാപകർ. സംഭവത്തില്‍ കേസ് എടുക്കേണ്ടതില്ലെന്നും വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടാൽ മതിയെന്നും അധ്യാപകർ പൊലീസിനോട് പറ‍ഞ്ഞു.

Advertisements

മലപ്പുറം ചെണ്ടപ്പുറായ എആർ ഹയർ സെക്കൻഡറി സ്കൂളിലാണ് അധ്യാപകൻ്റെ കാറിന് നേരെ വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത്. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത്. പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലായിരുന്നു ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞത് എന്നാണ് വിവരം. സംഭവത്തില്‍ തിരൂരങ്ങാടി പൊലീസ് മൂന്ന് വിദ്യാർത്ഥികളെ താക്കീത് ചെയ്ത് വിട്ടയച്ചു. വിദ്യാർത്ഥികൾ പടക്കമെറിയുന്നതിൻ്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.

Hot Topics

Related Articles