കില്ലിംങ് ഗിൽ…! കില്ലർ ബൗളർ; കിവികളെ തച്ചു തകർത്ത് ഗുജറാത്തിന്റെ മണ്ണിൽ ഇന്ത്യൻ പരമ്പര നേട്ടം

അഹമ്മദാബാദ്: സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ ഗാലറിയിൽ സാക്ഷിയാക്കി കില്ലിംങ് ഗില്ലിന്റെ അഴിഞ്ഞാട്ടത്തിൽ തകർത്തടിച്ച് ടീം ഇന്ത്യ. ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിയ്ക്കു തുടർച്ചയായ തച്ചു തകർപ്പൻ വിജയത്തിലൂടെയാണ് ടീം ഇന്ത്യ മറുപടി പറഞ്ഞത്. അഹമ്മദാ ബാദിലെ വേദിയിൽ ഇന്ത്യൻ ബാറ്റർമാരും, ബൗളർമാരും ഒരു പോലെ തീ തുപ്പിയപ്പോൾ ട്വന്റി 20യിലെ ഇന്ത്യൻ പേടി സ്വപ്‌നം കിവികൾ കരിഞ്ഞില്ലാതെയായി. നൂറ് കടക്കും മുൻപ് കിവികളെ അരിഞ്ഞു വീഴ്ത്തിയ ഇന്ത്യയുടെ വിജയം 168 റണ്ണിനാണ്.
സ്‌കോർ
ഇന്ത്യ – 234-4
ന്യൂസിലൻഡ് – 66

Advertisements

ടോസ് നേടിയ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ സംശയ ലേശമന്യേ ബാറ്റിംങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ ഇഷാൻ കിഷനെ ഏഴു റണ്ണിൽ നഷ്ടമായത് അക്ഷരാർത്ഥത്തിൽ അനുഗ്രഹമായി. പതിയെ തുടങ്ങിയ ഗിൽ താളം കണ്ടെത്തി മുന്നേറുമ്പോൾ, മറുവശത്ത് അടിച്ചു തകർക്കുകയായിരുന്നു അവസരം കിട്ടിയ രാഹുൽ തൃപാത്തി. 22 പന്തിൽ മൂന്നു സിക്‌സും നാലു ഫോറും പറത്തിയ തൃപാത്തി കിട്ടിയ അവസരം ശരിയ്ക്കും മുതലാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തൃപാതി പുറത്തായതിന് പിന്നാലെ എത്തിയ സൂര്യകുമാർ യാദവും (13 പന്തിൽ രണ്ടു സിക്‌സ് ഒരു ഫോർ 24 റൺ) ആക്രമണം തന്നെ തുടർന്നപ്പോഴും ഗിൽ പതിഞ്ഞ താളത്തിലായിരുന്നു. സൂര്യ പുറത്തായതിന് പിന്നാലെ എത്തിയ ക്യാപ്റ്റൻ പാണ്ഡ്യയെ കൂട്ടു നിർത്തി അര സെഞ്ച്വറി തികച്ചതിന് പിന്നാലെയാണ് ഗിൽ അടി തുടങ്ങിയത്. 43 പന്തിൽ അര സെഞ്ച്വറി തികച്ച ഗിൽ പിന്നീടുള്ള പന്തിൽ അടിച്ചെടുത്തത് 76 റണ്ണാണ്. 63 പന്തിൽ 200 സ്‌ട്രൈക്ക് റേറ്റിൽ ഏഴു സിക്‌സും 12 ഫോറും പറത്തിയ ഗിൽ 126 റണ്ണാണ് അടിച്ചെടുത്തത്. കിവി ബൗളർമാരിൽ ടിക്‌നർ മൂന്ന് ഓവറിൽ 50 ഉം, ഫെർഗുൻസൺ നാല് ഓവറിൽ 54 ഉം റൺ വഴങ്ങി.

മറുപടി ബാറ്റിംങിൽ ആദ്യ ഓവറിന്റെ അഞ്ചാം പന്തിൽ തന്നെ ക്യാപ്റ്റൻ പാണ്ഡ്യ പണി തുടങ്ങി. ആദ്യ ഓവർ എറിഞ്ഞ ക്യാപ്റ്റൻ ഫിൻ അലനെ പുറത്താക്കി ആക്രമണം തുടങ്ങി. ഏറെ പഴി കേട്ട ഇടം കയ്യൻ സീമർ അർഷർ ദീപ് സിംങ് തൊട്ടടുത്ത ഓവറിന്റെ ആദ്യ പന്തിൽ കോൺവോയേയും വീഴ്ത്തി. പിന്നാലെ വിക്കറ്റിന്റെ പെരുമഴയായിരുന്നു. ഒരു ഘട്ടത്തിൽ ഏഴു റണ്ണിന് നാല് എന്ന നിലയിൽ വരെ കിവികൾ തകർന്നടിഞ്ഞു. തകർന്നടിഞ്ഞ കിവി ബാറ്റിംങ് നിരയെ ഡാർളി മിച്ചൽ (35), സാറ്റ് നർ (13), ബ്രസ് വെൽ (8) എന്നിവർ ചേർന്നാണ് അൽപമെങ്കിലും ഭേദപ്പെട്ട നിലയിൽ എത്തിച്ചത്.

ഇന്ത്യൻ പേസർമാരിൽ നാല് ഓവർ തികച്ചെറിഞ്ഞ ക്യാപ്റ്റൻ പാണ്ഡ്യ നാലും, മൂന്ന് ഓവറിൽ നിന്ന് അർഷർദീപ് രണ്ടും, രണ്ട് ഓവറിൽ നിന്ന് ഒൻപത് റൺ മാത്രം വഴങ്ങി മാലിക് രണ്ടും, രണ്ട് ഓവറിൽ മാവി രണ്ടും വിക്കറ്റ് വീതം വീഴ്ത്തി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.