തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ലോക്ക് ഡൗണിനു സമാനമായ ഞായറാഴ്ച നിയന്ത്രണം തുടരും. എന്നാൽ, കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളും അനുവദിച്ചിട്ടുണ്ട്. സ്‌കൂളുകളും തുറക്കുന്നതിനും തീയറ്ററുകൾ പ്രവർത്തിക്കുന്നതിനും തീരുമാനമായിട്ടുണ്ട്. ഇത് കൂടാതെ ഞായറാഴ്ച പള്ളികളിൽ ഇരുപത് പേരുമായി ആരാധന നടത്തുന്നതിനും തീരുമാനമായി. വെള്ളിയാഴ്ച നടന്ന കൊവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്.
കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇളവുകൾ പ്രഖ്യാപിച്ചത്. കൊല്ലം ജില്ലയിൽ മാത്രമാണ് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 10,11 , 12 ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുറക്കുന്നതിനും തീരുമാനമായിട്ടുണ്ട്. കോളേജുകൾ ഏഴാം തീയതി മുതൽ തുറക്കും. 14 മുതൽ മറ്റു ക്ലാസുകൾ തുറക്കുന്നതിനും തീരുമാനമായിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൊല്ലം ജില്ലയിൽ സി കാറ്റഗറിയിൽ ഇനി കൊല്ലം ജില്ല മാത്രമാണ് ഉള്ളത്. കോട്ടയം ജില്ലയിൽ ഇനി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകൾ ഇനി ബി കാറ്റഗറിയിലേയ്ക്കു മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ തീയറ്ററുകളും, ജിമ്മുകളും തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. കോട്ടയം ജില്ലയെ സികാറ്റഗറിയിൽ നിന്നു മാറ്റിയിട്ടുണ്ട്. ഇത് കൂടാതെ വിദേശത്തു നിന്നുള്ളവർക്ക് ഇനി ക്വാറന്റയിൻ വേണ്ടെന്നും തീരുമാനമായിട്ടുണ്ട്. ഇത് കൂടാതെ ആറ്റുകാൽ പൊങ്കാല വേണ്ടെന്നു വയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ക്ഷേത്ര വളപ്പിൽ മാത്രം നടത്തുന്നതിനാണ് തീരുമാനമുണ്ടായിരിക്കുന്നത്.