എ.ഐ.യു.റ്റി.യു .സി സംസ്ഥാന സമ്മേളനം സമാപിച്ചു : തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന കൊടിയ ചൂഷണത്തിന് അറുതി വരുത്തുക

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്നത് കൊടിയ ചൂഷണവും വിവേചനവും ജോലി സമ്മർദ്ദവുമാണെന്ന് സമ്മേളനം വിലയിരുത്തി. ഏണസ്റ്റ് & യങ് എന്ന കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന അന്നാ സെബാസ്റ്റ്യൻ്റെ മരണവും , ഹേമാകമ്മറ്റി റിപ്പോർട്ടും , കൽക്കത്ത ആർ ജി കർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടരുടെ കൊലപാതകവും ഇതു വെളിവാക്കുന്നു എന്നും ശക്തമായ തൊഴിൽ നിയമങ്ങൾ സൃഷ്ടിച്ചു ക്രിയാത്മകമായി നടപ്പിലാക്കുന്നതിലൂടെ മാത്രമേ നിലവിലെ സാഹചര്യത്തിന് മാറ്റം വരുവാൻ കഴിയൂ എന്നും സമ്മേളന പ്രതിനിധികൾ അഭിപ്രായപ്പെട്ടു. സംഘടിത മേഖല , അസംഘടിത മേഖല , വ്യവസായ മേഖല , നിർമ്മാണ മേഖല , ക്ഷേമനിധി പ്രവർത്തനങ്ങൾ , സ്കീം വർക്കേഴ്സ് , സർക്കാർ ജീവനക്കാർ തുടങ്ങിയ വിവിധ തൊഴിൽ മേഖലയിലുള്ളവിഷയങ്ങൾ ഉൾക്കൊള്ളുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചു ചർച്ച ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ സമരങ്ങൾ വളർത്തിയെടുക്കുവാനും സമ്മേളനം തീരുമാനിച്ചു.സമാപന സമ്മേളനത്തിൽ എസ് യു സി ഐ ( സി ) സംസ്ഥാന സെക്രട്ടറി ജയ്സൺ ജോസഫ് മുഖ്യാതിഥിയായി പങ്കെടുത്തു. മോദിയുടെ തൊഴിൽ നയങ്ങൾ ഒരു എതിർപ്പും ഇല്ലാതെ ഏറ്റവും ഭംഗിയായി കേരളത്തിൽ നടപ്പിലാക്കുകയാണ്. തൊഴിൽ ഭാരം താങ്ങാനാവുന്നില്ല. കഴിഞ്ഞ 5 വർഷത്തിനടയിൽ കേരളത്തിൽ 81 പോലീസുകാർ ആത്മഹത്യ ചെയ്തു വൈക്കത്ത് ഒരു ഹെഡ്മാസ്റ്റർ ആത്മഹത്യ ചെയ്തു. നരേന്ദ്ര മോദിയുടെ കറുത്ത ലേബർ കോഡുകൾ ഒരു തടസ്സവും ഇല്ലാതെ കേരളത്തിൽ ഇടതു പക്ഷ സർക്കാർ നടപ്പിലാക്കുകയാണ്. കഴിഞ്ഞ രണ്ടര വർഷമായി കേരളത്തിൽ ലേബർ ഇൻസ്പക്ഷൻ ഇല്ല അതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയന് പുരസ്കാരം നൽകി ആദരിക്കുന്നത്. ഈ രാജ്യത്ത് തൊഴിലാളികൾ ‘പണിയെടുത്ത് മരിക്കുകയാണെന്നും അതിനെതിരായി ജീവൻ ത്യജിക്കുന്ന പോരാട്ടങ്ങൾക്ക് തൊഴിലാളികൾ തയ്യാറാകണം എന്നും പ്രസംഗത്തിൽ ജയ്സൺ ജോസഫ് അഭ്യർത്ഥിച്ചു. സംസ്ഥാന പ്രസിഡൻ്റ് വി.കെ സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. അഖിലേന്ത്യാ പ്രസിഡൻ്റ് കെ രാധാകൃഷ്ണ , അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് ആർ കുമാർ , സംസ്ഥാന വൈസ് പ്രസിഡൻ്റ്മാരായ കെ അബ്ദുൾ അസീസ് , എസ് സീതിലാൽ , ഷൈല. കെ. ജോൺ , പി എം ദിനേശൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൻ ആർ മോഹൻ കുമാർ സ്വാഗതവും സംസ്ഥാന സെക്രട്ടറി ബി. വിനോദ് കൃതജ്ഞതയും രേഖപ്പെടുത്തി.

Advertisements

Hot Topics

Related Articles