കോട്ടയം: എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) സ്ഥാനാർത്ഥി വി.പി.കൊച്ചുമോൻ പ്രചാരണം ആരംഭിച്ചു. വി.പി.കൊച്ചുമോനാണ് സ്ഥാനാർത്ഥി. കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുടെ കോട്ടയം ജില്ലാ കൺവീനറാണ് അദ്ദേഹം. കോട്ടയത്തെ ഏക ഇടതുപക്ഷ സ്ഥാനാർത്ഥിയെന്ന പ്രത്യേകതകൂടിയുണ്ട് വി.പി.കൊച്ചുമോന്. ബാറ്ററി ടോർച്ചാണ് ചിഹ്നം.
കോട്ടയം ചന്തയിൽ നേരിട്ടെത്തിയാണ് വി.പി.കൊച്ചുമോൻ പ്രചാരണമാരംഭിച്ചത്. വളരെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യമുണ്ടായിരിക്കെ തൻ്റെ മത്സരം ജനകീയരാഷ്ട്രീയത്തിൻ്റെ പ്രാധാന്യവും പ്രസക്തിയും ജനങ്ങൾക്കിടയിൽ എത്തിക്കാനാണ് വി.പി.കൊച്ചുമോൻ മത്സരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കോർപ്പറേറ്റ് അനുകൂല നയങ്ങൾ നടപ്പിലാക്കുന്ന കേന്ദ്ര ഭരണത്തെ പുറത്താക്കുക, ജനകീയ സമര രാഷ്ട്രീയത്തെ ശക്തിപ്പെടുത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചാണ് എസ്.യു.സി. ഐ (കമ്മ്യൂണിസ്റ്റ്) യുടെ മത്സരം. കേരളത്തിൽ എട്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്) ദേശവ്യാപകമായി 152 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവുമധികം മണ്ഡലങ്ങളിൽ മത്സരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയാണ് എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ്).