തൃശ്ശൂര്‍: കേരളത്തിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ ചാലക്കുടിയിൽ മിന്നൽ ചുഴലി. രാവിലെ 11 മണിയോടെയാണ് മിന്നൽ ചുഴലിക്കാറ്റ് ഉണ്ടായത്. കൂടപ്പുഴ മേഖലയിലാണ് ചുഴലിക്കാറ്റ് വീശിയത്.
ശക്തമായ കാറ്റിൽ നിരവധി വാഹനങ്ങൾക്കും ഇലക്ട്രിക് ലൈനുകൾക്കും മുകളിലേക്ക് മരങ്ങൾ കടപുഴകി വീണു. ടെസ്ല ലാബിന് മുൻപിലെ മാവ് കടപുഴകി വീണ് റോഡിൽ പാർക്ക് ചെയ്തിരുന്ന കാറും ഓട്ടോറിക്ഷയും ഭാഗികമായി തകർന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ട്രാം വേ റോഡിൽ മരം വീണ് ലോറിയുടെ ചില്ല് തകർന്നു. ചാലക്കുടി നഗരസഭ പരിധിയിലെ വിവിധ പ്രദേശങ്ങളിലും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്. അതേസമയം, തൃശ്ശൂര്‍ ജില്ലയിലെ ആമ്പല്ലൂർ, കല്ലൂർ മേഖലയിൽ ഇന്ന് നേരിയ പ്രകമ്പനമുണ്ടായി. രാവിലെ 8.16 നാണ് പ്രകമ്പനം അനുഭവപ്പെട്ടത്. 2 സെക്കന്‍ഡ് താഴെ സമയം നീണ്ടതായി നാട്ടുകാർ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റെ ഉൾപ്പടെയുള്ളവർ അറിയിച്ചതിനെത്തുടർന്ന് ജില്ലാ കളക്ടർ വി ആർ കൃഷ്ണ തേജ സ്ഥലം സന്ദർശിച്ചു.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കളക്ടര്‍ പറഞ്ഞു. കല്ലൂര്‍ ആമ്പല്ലൂര്‍ മേഖലയില്‍ ഭൂമിക്കടിയില്‍ ഉണ്ടായ മുഴക്കം തീവ്രത കുറഞ്ഞ ഒരു പ്രതിഭാസം മാത്രമാണ്. ഇതേക്കുറിച്ച് പഠനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.