സുധിയുടെ കുടുംബത്തിന് തണലായി പാർട്ടിയുണ്ട് , സർക്കാരും ! അപകടത്തിൽ മരിച്ച ടെലിവിഷൻ താരം സുധിയുടെ വീട് സന്ദർശിച്ച് ഉറപ്പേകി മന്ത്രി വി.എൻ വാസവൻ

പുതുപ്പള്ളി : സുധിയുടെ കുടുംബത്തിന് സർക്കാരിന്റെയും പാർട്ടിയുടെയും തണലുണ്ടാകുമെന്ന ഉറപ്പുമായി മന്ത്രി വി.എൻ വാസവൻ. വാഹനാപകടത്തിൽ മരിച്ച ചലച്ചിത്ര ടെലിവിഷൻ താരം സുധിയുടെ കുടുംബം അനാഥമാകില്ലെന്ന ഉറപ്പും മന്ത്രി നൽകി. വാകത്താനം പൊങ്ങന്താനത്ത് സുധിയുടെ വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. കുടുംബത്തിന്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.

Advertisements

സുധിയുടെ കുടുംബത്തെ സംരക്ഷിക്കാൻ സർക്കാരും പാർട്ടിയും ഒപ്പമുണ്ടാകും. വീട് നിർമ്മിച്ച് നൽകുവാൻ സിപിഎം തയ്യാറാണ് . നിലവിൽ ഒരു പാട് ആളുകൾ സഹായിക്കാൻ രംഗത്തെത്തിയിട്ടുണ്ട് അവരുമായെല്ലാം കൂടിയാലോചിച്ച് വേണ്ടത് ചെയ്യും. മുഖ്യമന്ത്രി തിരിച്ചെത്തിയാലുടൻ സാംസ്ക്കാരിക വകുപ്പുമായി ആലോചിച്ച് ഉചിതമായ സഹായം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സി പി എം ജില്ലാ സെക്രട്ടറി എ വി റസൽ , ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ എം രാധാകൃഷ്ണൻ , റെജി സഖറിയ , ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , സാബു മരങ്ങാട് , പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മത്തായി എന്നിവരും ഒപ്പമുണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.