കോട്ടയം : വർധിച്ചു വരുന്ന ആത്മഹത്യ പ്രവണതയ്ക്കെതിരെ ബോധവൽക്കരണം നൽകുന്നതിനായി കോട്ടയം ബേക്കർ കോളേജിലെ സൈക്കോളജി വിദ്യാർത്ഥികൾ സെമിനാർ നടത്തി. സൈക്കോളജി ഒന്നാം വർഷ ബിരുദവിദ്യാർത്ഥി അലീന സൂസൻ “Creating Hope Through Action ” എന്ന പേരിലാണ് കോൺഫറൻസ് നടത്തിയത്. ആത്മഹത്യയെകുറിച്ചുള്ള തെറ്റിദ്ധാരണകളും യാഥാർത്ഥ്യങ്ങളും, ആത്മഹത്യ തടയുന്നതിനുള്ള മാർഗങ്ങളും
വിശദമാക്കി. പ്രിൻസിപ്പാൽ
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഡോ.മിനി ചാക്കോ,സൈക്കോളജി ഡിപ്പാർട്മെന്റ് മേധാവി
അന്ന അലക്സാണ്ടറിനെയും സെമിനാർ സംഘടിപ്പിച്ച കുട്ടികളെയും അഭിനന്ദിച്ചു. കുട്ടികൾക്ക് കേരള സൂയിസൈഡ് ഹെൽപ്പ് ലൈൻ , ആത്മഹത്യ ടോൾഫ്രീ എല്ലാവർക്കും നൽകി. സെമിനാറിൽ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.