തൃശ്ശൂര്‍: ലോറി ഡ്രൈവര്‍ റയില്‍വേ പാളത്തില്‍ തലവച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ലോറി ഡ്രൈവറായ തലശ്ശേരി സ്വദേശിയായ യുവാവാണ് തൃശ്ശൂരിലെ ഒല്ലൂരില്‍ റെയില്‍വേ പാളത്തില്‍ തലവെച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭാര്യ പിണങ്ങിപ്പോയതില്‍ മനം നൊന്താണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. ലോറി ഡ്രൈവറായ യുവാവ് സിമന്റ് ഇറക്കാനായി ഒല്ലൂരിലെത്തിയതായിരുന്നു. ഭാര്യയുമായുള്ള പ്രശ്‌നത്തില്‍ മനംനൊന്ത് മദ്യപിച്ച യുവാവ് ഒല്ലൂര്‍ സ്റ്റേഷന് സമീപത്തെ പാളത്തില്‍ തലവെച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യുവാവ് പാളത്തില്‍ തലവച്ചു കിടക്കുന്നത് കണ്ട സ്റ്റേഷന്‍ മാസ്റ്റര്‍ ഉടനെ തന്നെ പൊലീസില്‍ വിളിച്ച് വിവരം അറിയിച്ചു. സ്റ്റേഷന്‍ മാസ്റ്ററുടെയും പൊലീസിന്റെയും സമയോചിത ഇടപെടലിലൂടെ യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. പൊലീസ് റെയില്‍വേ സ്റ്റേഷനിലെത്തി യുവാവിനെ അനുനയിപ്പിച്ച് തൊഴിലുടമയെ വിളിച്ച് വരുത്തി അവരുടെ കൂടെ പറഞ്ഞുവിട്ടു.
(ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)