വയനാട് : ജപ്തി ഭീഷണിയിൽ മനംനൊന്ത് അഭിഭാഷകൻ്റെ ആത്മഹത്യ; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. വായ്പ കുടിശിക തിരിച്ചുപിടിക്കാനുള്ള ബാങ്കിൻ്റെ ജപ്തി നടപടിയിൽ മനംനൊന്ത് അഭിഭാഷകൻ ജീവനൊടുക്കിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ബാങ്ക് ജീവനക്കാരുടെ ജപ്തി ഭീഷണിയെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി മേയ് 27 ന് കൽപ്പറ്റ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന കമ്മീഷൻ സിറ്റിംഗിൽ റിപ്പോർട്ട് സമർപ്പിക്കണം. സൗത്ത് ഇന്ത്യൻ ബാങ്ക് പുൽപ്പള്ളി ശാഖാ മാനേജരും അന്ന് തന്നെ വിശദീകരണം എഴുതി സമർപ്പിക്കണം. മക്കളുടെ വിദ്യാഭ്യാസാവശ്യത്തിനെടുത്ത വായ്പയാണ് മുൻ എ.പി.പി കൂടിയായ അഭിഭാഷകന് തിരിച്ചടക്കാൻ കഴിയാതെ വന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ തുടർന്ന് വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് തീരുമാനിച്ചു. ബാങ്ക് അധികൃതർ വീട്ടിലെത്തി ജപ്തി വിവരം അറിയിച്ചപ്പോൾ നാലു ലക്ഷം രൂപ തിരിച്ചടച്ചു. എന്നാൽ ബാധ്യത ഉടൻ തീർക്കണമെന്ന ബാങ്കിൻ്റെ പിടിവാശിയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.