കൊച്ചി : നിയമസഭ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരായ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവന വരേണ്യബോധമെന്ന് സിപിഎം നേതാവ് എ കെ ബാലന്. സുകുമാരന്‍ നായര്‍ പ്രത്യേക ബോധനിലയുള്ള ആളെന്നും എ കെ ബാലന് വിമര്‍ശിച്ചു.
‘സ്പീക്കര്‍ രാജിവയ്ക്കണമെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് ദൗര്‍ഭാഗ്യകരമാണ്. നായര്‍ സമുദായം സുകുമാരന്‍ നായരുടെ കീശയിലാണെന്ന് വിചാരിക്കേണ്ട. സുകുമാരന്‍ നായര്‍ ഷംസീറിനോട് മാപ്പ് പറയണമെന്നും എ കെ ബാലൻ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഹൈന്ദവ ആരാധനാമൂര്‍ത്തിക്കെതിരായ ഷംസീറിന്റെ പരാമര്‍ശം വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതെന്നായിരുന്നു എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ പ്രസ്താവന. പരാമര്‍ശം പിന്‍വലിച്ച് ഷംസീര്‍ മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.