തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടര്‍ന്നുള്ള ഞായറാഴ്ച നിയന്ത്രണങ്ങളെ പരിഹസിച്ച് വൈദികന്‍. ഞായറാഴ്ച മാത്രമുള്ള നിയന്ത്രണം പുനഃപരിശോധിക്കണമെന്ന് കെസിബിസി അടക്കമുള്ള ക്രിസ്ത്യന്‍ സംഘടനകളും നേതാക്കളും ആവശ്യമുയര്‍ത്തിയതിനു പിന്നാലെയാണ് വൈദികന്റെ പ്രസംഗം. ഇദ്ദേഹം ഏത് ദേവലായത്തിലെ വൈദികനാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. സംഭവം വൈറലായതോടെ നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ ഷെയര്‍ ചെയ്യുന്നുണ്ട്.
ഞായറാഴ്ച ലോക്ഡൗണ്‍ പോലെയുള്ള ദിവസമാണ്. ആരും പുറത്തുവരാതിരിക്കാനാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഞായറാഴ്ച മാത്രം പുറത്തിറങ്ങുന്ന ചില വൈറസുകളുണ്ട്, അവയെ സൂക്ഷിക്കണം. പ്രത്യേകിച്ച് സണ്‍കൊറോണ എന്ന വൈറസ് ഞായറാഴ്ച മാത്രമേ പുറത്തിറങ്ങൂ. അതുകൊണ്ട് ദേവാലയത്തിലേക്ക് ആരും വരരുത്. ഞായറാഴ്ചകളില്‍ വരുന്ന ഭക്തജനങ്ങളെ പിടിക്കാനായിട്ട് ഞായിക്രോണ്‍ എന്ന പുതിയ വൈറസ് കൂടി വന്നിട്ടുണ്ടെന്നാണ് ചിലരൊക്കെ പറയുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ 6.30 മുതല്‍ ഏഴുമണിവരെ ദേവാലയത്തിലേക്ക് വരുന്നവരെ പ്രത്യേകമായി തെരഞ്ഞുപിടിക്കുന്ന ഒരു വൈറസാണ് ഈ ഒമിക്രോണ്‍ എന്നാണ് മനസിലാക്കേണ്ടത്. മറ്റു സ്ഥലങ്ങളില്‍, റെസ്റ്റോറന്റുകളിലോ ബിവറേജുകളിലോ മാളുകളിലോ തിയറ്ററുകളിലോ ഒന്നും സാധാരണക്കാരെ ബാധിക്കാത്ത വൈറസ് ഭക്തജനങ്ങളെ പ്രത്യേകമായി ബാധിക്കുന്നതുകൊണ്ടാണ്, ആരോഗ്യ വകുപ്പ്, കേരള സര്‍ക്കാര്‍ ഭക്തജനങ്ങളുടെ ആരോഗ്യം പ്രത്യേകമായി മുന്‍നിര്‍ത്തി ഈ ഓര്‍ഡര്‍ വച്ചിരിക്കുന്നത്. അതുകൊണ്ട് ഓര്‍ഡര്‍ നമ്മള്‍ പാലിക്കണം -വൈദികന്‍ പറയുന്നു.
ഞായിക്രോണ്‍, സണ്‍കൊറോണ എന്നൊക്കെ പേരുകളില്‍ ഞായറാഴ്ച മാത്രം പുറത്തിറങ്ങുന്ന പുതിയ വൈറസുണ്ടെന്നും അവയെ സൂക്ഷിക്കണമെന്നുമാണ് പ്രസംഗത്തില്‍ വൈദികന്‍ പരിഹസിക്കുന്നത്. എന്നാല്‍, ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങളുള്ളിടത്തോളം കാലം പള്ളിയില്‍ ഓണ്‍ലൈന്‍ കുര്‍ബാനയായിരിക്കുമെന്നും ഞായറാഴ്ച കഴിഞ്ഞാലും സര്‍ക്കാരിന്റെ ഓര്‍ഡര്‍ പിന്‍വലിക്കുംവരെ ഓണ്‍ലൈന്‍ കുര്‍ബാനയേ നടത്തൂവെന്നും പ്രസംഗത്തില്‍ വൈദികന്‍ പറയുന്നുണ്ട്.