തിരുവനന്തപുരം: സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടുമെന്ന് സിൻഡിക്കേറ്റ് അംഗം ജി. മുരളീധരൻ. കേരള സർവകലാശാല രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്ത വി.സിയുടെ തീരുമാനം തള്ളി.സ്റ്റാറ്റിയൂട്ടറി ഓഫീസർമാർക്കെതിരെ നടപടി എടുക്കേണ്ട അവകാശം സിൻഡിക്കേറ്റിനാണെന്നും സസ്‌പെൻഷൻ തീരുമാനം സിൻഡിക്കേറ്റ് അംഗീകരിക്കുന്നില്ലെന്നും ജി. മുരളീധരൻ വ്യക്തമാക്കി.
രജിസ്ട്രാർ നാളെയും ഓഫീസില്‍ എത്തും, കൃത്യനിർവഹണം നടത്തും. സസ്‌പെൻഡ് ചെയ്ത ഉത്തരവ് ചവറ്റുകൊട്ടയിലിടും. ആർഎസ്‌എസിന്റെ ചട്ടുകമായി കേരള യൂണിവേഴ്‌സിറ്റി ഉപയോഗിക്കാൻ തീരുമാനിച്ചാല്‍ അത് കേരള സർവകലാശാലയില്‍ നടക്കില്ലെന്നും മുരളീധരൻ പ്രതികരിച്ചു. സിൻഡിക്കേറ്റ് ആണ് രജിസ്ട്രാറെ നിയോഗിച്ചതെന്നും അദ്ദേഹം ഇവിടെ തന്നെ തുടരുമെന്നും സിൻഡിക്കേറ്റ് അംഗം വ്യക്തമാക്കി. ഉത്തരവിന് നിയമപരമായി ഒരു വിലയുമില്ല. ഏകപക്ഷീയമായി തീരുമാനമെടുക്കുന്നത് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും മുരളീധരൻ ആരോപിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ രജിസ്ട്രാർക്കെതിരെ വി.സി റിപ്പോർട്ട് നല്‍കിയത് സിൻഡിക്കേറ്റുമായി കൂടിയാലോചിക്കാതെയാണെന്നും ആരോപണമുയർന്നിരുന്നു. സസ്‌പെൻഷൻ നടപടിക്കെതിരെ നിയമപരമായി നേരിടുമെന്ന് രജിസ്ട്രാർ പ്രതികരിച്ചു.