മുക്കുട്ടുതറ: മുട്ടപ്പള്ളി 45 ഏക്കർ സ്വദേശി കാവുങ്കൽ സുനിലിൻ്റെ സഹധർമ്മിണി ഷൈനിക്ക് റവന്യുമന്ത്രി കെ.രാജൻ വീടിൻ്റെ താക്കോൽ കഴിഞ്ഞ ദിവസം കൈമാറി.സി പി ഐ മുക്കൂട്ടുതറ ലോക്കൽ കമ്മിറ്റിയും മുട്ടപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയും ചേർന്നാണ് ജനപങ്കാളിത്തത്തോടെ വീട് നിർമ്മിച്ചത്. സി.കെ. സന്തോഷ്, കെ.ജി. സോമൻ, സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ. ശശിധരൻ, പ്ലാൻ്റേഷൻ കോർപറേഷൻ ചെയർമാൻ ഒപി എ സലാം, സി പി ഐ മണ്ഡലം സെക്രട്ടറി ശുഭേഷ് സുധാകരൻ,ലോക്കൽ സെക്രട്ടറി പി. മുരളി, വി.ജെ. ദേവസ്യ, എബി കാവുങ്കൽ, അബ്ദുൽ ഹാരിസ്, സി.കെ സസോജ് കുമാർ, ബ്രാഞ്ച് സെക്രട്ടറി രതീഷ് എന്നിവർ പ്രസംഗിച്ചു.
Advertisements