സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പ്രോഗ്രാം ഇംപ്ലിമെൻ്റേഷൻ മന്ത്രാലയത്തിന് കീഴിലുള്ള ഫീൽഡ് ഓപ്പറേഷൻസ് ഡിവിഷൻ്റെ (എഫ് .ഒ . ഡി ) അഡീഷണൽ ഡയറക്ടർ ജനറലായി (എ. ഡി . ജി ) സുനിത ഭാസ്കർ, (ഐ.എസ്.എസ് 1996 ബാച്ച് ) ചുമതല ഏറ്റെടുത്തു. ന്യൂഡൽഹിയിലെ എഫ്ഒഡി ആസ്ഥാനത്ത്, എ. ഡി . ജി ആയി കേരളത്തിൽ നിന്ന് നിയമിക്കപ്പെടുന്ന ആദ്യ വനിത കൂടിയാണ് സുനിത ഭാസ്കർ. നിലവിൽ സുനിത ഭാസ്കർ NSSO (FOD) യിൽ ഡെപ്യൂട്ടി ഡയറക്ടർ ജനറലായി കേരളത്തിലും ലക്ഷദ്വീപിലുമുള്ള എൻ.എസ് . എസ് ഓ യുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം നടത്തിവരികയായിരുന്നു.
കോട്ടയത്തെ പാലാ മുത്തോലിയിൽ നെടുംപുറം വീട്ടിൽ ജനിച്ച സുനിത അഡ്വ.കെ . പി . ചാക്കോച്ചൻ, റിട്ട പ്രൊഫസർ പി സി മേരി ( അൽഫോൻസാ കോളേജ് ) ദമ്പതികളുടെ മകളാണ്. ഭർത്താവ് ശ്രി ഭാസ്കർ മിശ്ര ( ഐ . എസ് . എസ് ), ന്യൂയോർക്ക് ആസ്ഥാനമായ യൂനിസെഫിൽ ഗ്ലോബൽ ടെക്നിക്കൽ ലീഡ് (സി . ആർ. വി. എസ് & ലീഗൽ ഐഡന്റിറ്റി ) ആയി സേവനമനുഷ്ഠിക്കുന്നു . ഏക സഹോദരി റോമി ജേക്കബ് തിരുവനന്തപുരത്തെ നാഷണൽ ഡയറി ഡെവലപ്മെന്റ് ബോർഡ്, ഡെപ്യൂട്ടി ജനറൽ മാനേജർ ആണ്. മക്കൾ അഡ്വ. അഞ്ജലി ഭാസ്കർ (ബാംഗ്ലൂർ ), അനന്യ ഭാസ്കർ , (പി .ജി സോഷ്യൽ വർക്ക് , ലിവർപൂൾ ഹോപ്പ് യൂണിവേഴ്സിറ്റി).
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ നേട്ടത്തെ ആദരിക്കുന്നതിനായി തിരുവനന്തപുരത്തെ NSSO (FOD) റീജിയണൽ ഓഫീസിൽ നടന്ന അനുമോദന ചടങ്ങിൽ സുനിത ഭാസ്കർ, ഡെപ്യൂട്ടി ഡയറക്ടർ വിനീഷ് പി പി, സുനിൽ ദേവ് പി ( അസിസ്റ്റന്റ് ഡയറക്ടർ),കൊല്ലം സബ് റീജിയണൽ ഓഫീസ് അസിസ്റ്റൻ്റ് ഡയറക്ടർ ജോമോൻ കുഞ്ചറക്കാട്ട്, എസ്ആർഒ കോട്ടയത്തിൻ്റെ ഇൻ ചാർജ് ബിജോ ജോസഫ് എന്നിവർ പ്രസംഗിച്ചു.
രാജ്യത്തുടനീളമുള്ള ഫീൽഡ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സുനിത ഭാസ്കർ, ഡാറ്റ ശേഖരണം മെച്ചപ്പെടുത്തുന്നതിനുള്ള മന്ത്രാലയത്തിൻ്റെ ലക്ഷ്യങ്ങളിൽ ഗണ്യമായ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.