തൃശൂർ : മയക്ക് മരുന്ന് കേസ് ചുമത്തി നിരപരാധിയായ സ്ത്രീയെ എഴുപത്തിരണ്ടു ദിവസം ജയിൽവാസത്തിന് വിധേയമാക്കിയത് മാപ്പ് അർഹിക്കാത്ത കുറ്റം ആണെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. തോമസ് ഉണ്ണിയാടൻ ചൂണ്ടിക്കാട്ടി.
Advertisements
ജയിൽ മോചിതയായ ഷീല സണ്ണിയുടെ ഭവനത്തിലെത്തി കേരള കോൺഗ്രസിൻ്റെ പിന്തുണ അറിയിക്കുകയായിരുന്നു അദ്ദേഹം.
വരുമാന മാർഗ്ഗം നഷ്ടപ്പെട്ട ഷീല സണ്ണിക്ക് അർഹമായ നഷ്ട പരിഹാരം സർക്കാരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നൽകണമെന്നും നിരപരാധികൾ ക്രൂശിക്കപ്പെടുന്ന ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാതിരിക്കാൻ കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും തോമസ് ഉണ്ണിയാടൻ ആവശ്വപ്പെട്ടു.