തിരുവനന്തപുരം: തിരുവനന്തപുരത്ത് ഈ മാസം മൂന്നു ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവെയ്ക്കാന്‍ പ്രമുഖ മോഡലും ബോളിവുഡ് താരവുമായ സണ്ണി ലിയോണ്‍ എത്തുന്നു. അന്താരാഷ്ട്ര മോഡലുകള്‍ പങ്കെടുക്കുന്ന ഫാഷൻ ഷോ നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് 27, 28, 29 തീയതികളിലായാണ് നടക്കുന്നത്.
ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്റ് ഫിനാലേയിലാണ് സണ്ണി ലിയോണ്‍ റാംപില്‍ ചുവടുവെയ്ക്കുന്നത്. പരിപാടിയുടെ ടിക്കറ്റ് വില്‍പ്പന ‘ബുക്ക് മൈ ഷോ’യില്‍ ആരംഭിച്ചു. ഗോള്‍ഡന്‍ വാലിയും ഡ്രീം ഫാഷന്‍ ചാനലുമാണ് പരിപാടിയുടെ സംഘാടകര്‍.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂണ്‍ 29-ന് വൈകുന്നേരം മൂന്നിനാണ് ഗ്രാന്റ് ഫിനാലേ. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും ഫാഷന്‍ ഷോ വിജയികള്‍ക്കുള്ള സമ്മാനദാനവും സണ്ണി ലിയോണ്‍ നിര്‍വഹിക്കും. 27-ന് രാവിലെ 10.30-നാണ് കനകക്കുന്നിൽ ഡ്രീം ഫാഷൻ ഫെസ്റ്റിന് പതാക ഉയരുന്നത്. വൈകുന്നേരം അഞ്ചിന് നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങില്‍ രാഷ്ട്രീയ, സാമൂഹിക, സിനിമാ രംഗത്തെ പ്രമുഖര്‍ അണിനിരക്കും.
തുടര്‍ന്ന് ഭിന്നശേഷിക്കാരായ കുട്ടികളുടെ ഫാഷന്‍ ഷോയും ലിറ്റില്‍ ചാംപ് എന്ന പേരില്‍ അഞ്ചുമുതല്‍ 17 വയസുവരെയുള്ള കുട്ടികള്‍ അണിനിരക്കുന്ന റാംപ് വാക്കിങ് മല്‍സരവും നടക്കും. രാത്രി അന്താരാഷ്ട്ര ബാന്റുകളുടെ നേതൃത്വത്തില്‍ സംഗീത വിരുന്നും ഒരുക്കിയിട്ടുണ്ട്.
രണ്ടാംദിനമായ 28-ന് ഇന്ത്യയിലെ വിവിധ ഫാഷന്‍ അക്കാദമികളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഫാഷന്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഉച്ചയ്ക്ക് ശേഷം വിവിധ സംസ്ഥാനങ്ങളിലെ പ്രമുഖ മോഡല്‍ കമ്പനികളുടെ മല്‍സരവും നടക്കും.
സമാപന ദിവസം രാവിലെ 11ന് സെമിനാറിന് ശേഷം ഡ്രീം ഫാഷന്‍ ഫെസ്റ്റിന്റെ ഗ്രാന്‍ഡ് ഫിനാലേ ആരംഭിക്കും. അന്താരാഷ്ട്ര മോഡലുകള്‍ക്ക് പുറമേ, ഇന്ത്യയിലെ മോഡലുകളും റാംപില്‍ ചുവടുവെയ്ക്കും. വൈകുന്നേരം ഈ മല്‍സരത്തിന്റെ വിജയികളെ പ്രഖ്യാപിക്കും. പ്രമുഖ ബാന്റിന്റെ ഫ്യൂഷന്‍ മ്യൂസിക്കിന് ശേഷം ഫാഷന്‍ ഫെസ്റ്റിന് സമാപനമാകും.