മലപ്പുറം : അയല്‍ക്കാരിയുമായി ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിലും ആത്മഹത്യാ പ്രേയരണയിലും ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനേയും കാമുകിയേയും കോടതി ശിക്ഷിച്ചു. മുക്കം നഗരസഭയിലെ കല്ലുരുട്ടി സ്വദേശികളായ കല്‍പ്പുഴാഴി പുല്‍പ്പറമ്പില്‍ പ്രജീഷ്, കല്ലുരുട്ടി വാപാട്ട് ദിവ്യാ എന്നിവരെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭര്‍ത്താവ് പ്രജീഷിന് ഏഴ് വര്‍ഷം തടവും, കാമുകി ദിവ്യക്ക് അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്.
2019 മെയ് 25നാണ് കേസിന് ആസ്പദമായ സംഭവം. മുക്കം കല്ലുരുട്ടി സ്വദേശി പ്രജീഷ് തന്റെ അയല്‍വാസിയായ ദിവ്യയുമായി പ്രണയത്തിലാവുകയും ഇതിനെ തുടര്‍ന്ന് പ്രജീഷിന്റെ ഭാര്യയായ നീനയുമായി നിരന്തരം വഴക്കിടുകയും ആത്മഹത്യ പ്രേരണ നടത്തുകയുമായിരുന്നു. ഇതില്‍ മനംനൊന്താണ് പ്രജീഷിന്റെ ഭാര്യ നീന സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തത് .
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടര്‍ന്ന് മൂക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. നിരവധി സാക്ഷികളുള്ള കേസില്‍ ഭൂരിപക്ഷ സാക്ഷികളും കൂറുമാറിയിരുന്നു എന്നാല്‍ കുറഞ്ഞ സാക്ഷികള്‍ കൂറു മാറാതെ നില്‍ക്കുകയും കേസിനാസ്പദമായ രേഖകളുടെയും അടിസ്ഥാനത്തിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്.