നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിശ്ചയിക്കാൻ സുപ്രീംകോടതി കൊളീജിയം ഉടൻ : പട്ടികയിൽ കേരള ജഡ്ജിമാരും

ന്യൂഡല്‍ഹി: നാല് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിശ്ചയിക്കാൻ സുപ്രീംകോടതി കൊളീജിയം ഉടൻ യോഗംചേരും. മേഘാലയ, കല്‍ക്കട്ട, മണിപ്പുർ, രാജസ്ഥാൻ എന്നീ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെ നിശ്ചയിക്കാനാണ് സുപ്രീംകോടതി കൊളീജിയം യോഗംചേരുന്നത്.ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായി പുതുതായി നിയമിക്കാൻ പരിഗണിക്കുന്നവരുടെ പട്ടികയില്‍ കേരള ഹൈക്കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ പേരുകളുമുണ്ടെന്നാണ് സുപ്രീംകോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Advertisements

മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഐ.പി. മുഖർജി ഇന്നലെയാണ് വിരമിച്ചത്. മണിപ്പുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ. സോമശേഖർ പതിനാലാം തീയതിയും കല്‍ക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം പതിനഞ്ചാം തീയതിയും വിരമിക്കും. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.ആർ. ശ്രീറാം 27-ാം തീയതിയാണ് വിരമിക്കുന്നത്. ഈ നാല് ഹൈക്കോടതികളിലേക്കുള്ള ചീഫ് ജസ്റ്റിസുമാരെ നിയമിക്കുന്നതിനുള്ള പ്രാഥമിക ചർച്ചകള്‍ ആരംഭിച്ചതായാണ് സൂചന.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പട്ന ഹൈക്കോടതിയിലും നിലവില്‍ ആക്ടിങ് ചീഫ് ജസ്റ്റിസാണുള്ളത്. ആക്ടിങ് ചീഫ് ജസ്റ്റിസായ കർണാടക ജഡ്ജി പി.ബി. ബജൻത്രി അടുത്ത മാസം 22ന് വിരമിക്കും. വിരമിക്കുന്നതിന് മുമ്ബ് ജസ്റ്റിസ് പി.ബി. ബജൻത്രിയെ പട്ന ഹൈക്കോടതിയിലെ സ്ഥിരം ചീഫ് ജസ്റ്റിസായി നിയമിക്കാനുള്ള ശുപാർശയും സുപ്രീംകോടതി കൊളീജിയം കേന്ദ്രസർക്കാരിന് കൈമാറിയേക്കും. ജസ്റ്റിസ് ബജൻത്രിയുടെ പിൻഗാമിയെ സംബന്ധിച്ച ചർച്ചകളും കൊളീജിയം യോഗത്തിലുണ്ടായേക്കും.

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന കെ. വിനോദ് ചന്ദ്രൻ സുപ്രീംകോടതി ജഡ്ജിയായതിനുശേഷം കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാരാരും മറ്റ് ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസുമാരായി നിയമിതരായിട്ടില്ല. അതിനാല്‍ കേരള ഹൈക്കോടതിയില്‍നിന്നുള്ള ജഡ്ജിമാർ ഇത്തവണ കൊളീജിയം പരിഗണിക്കുന്ന പട്ടികയിലുണ്ടെന്നാണ് സൂചന. ചീഫ് ജസ്റ്റിസ് കഴിഞ്ഞാല്‍ നിലവില്‍ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് കേരള ഹൈക്കോടതിയിലെ സീനിയോറിറ്റിയില്‍ ഒന്നാമൻ. ജസ്റ്റിസുമാരായ എ.കെ. ജയശങ്കർ നമ്ബ്യാർ, അനില്‍ നരേന്ദ്രൻ എന്നിവരാണ് സീനിയോറിറ്റിയില്‍ ജസ്റ്റിസ് മുഷ്താഖിന് തൊട്ടു പിന്നിലുള്ളവർ. ഈ മൂന്നുപേരും ജഡ്ജിമാരാകുന്നത് ഒരേ ദിവസമാണ്, 2014 ജനുവരി 23ന്.

Hot Topics

Related Articles