കോട്ടയം : മലങ്കര ഓർത്തഡോക്സ് സഭയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി നിലനിൽക്കെ നിയമനിർമാണം നടത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ നീക്കം പ്രതിഷേധാർഹമാണെന്ന് ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ. വോട്ടുബാങ്ക് ലക്ഷ്യമിട്ടാണ് സംസ്ഥാന സർക്കാർ
കരട് ബില്ലുമായി രംഗത്തെത്തിയിരിക്കുന്നത്.
യാക്കോബായ സഭയുടെ സ്വാധീനമാണ് ബില്ലിന് പിന്നിലുള്ളത്.
മറ്റ് രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടെന്ന് കരുതുന്നില്ലെന്നും കാതോലിക്കാബാവ പറഞ്ഞു.
ഒരു സുപ്രീം കോടതി വിധിക്കെതിരെ പൊതുജനാഭിപ്രായം തേടുന്നത്
മുൻകാലങ്ങളിൽ കേട്ടുകേൾവി പോലുമില്ലെന്നും കാതോലിക്ക ബാവ കോട്ടയത്ത് പഴയ സെമിനാരിയിൽ വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1934 ലെ ഭരണഘടനയും, 1995 ലെ സുപ്രീം കോടതി വിധി അംഗീകരിക്കുന്ന പാത്രയർക്കീസിനെയും മലങ്കര ഓർത്തഡോക്സ് സഭയും അംഗീകരിക്കുമെന്നും കാതോലിക്കാബാവ കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ജീവനും സ്വത്തിനും, ഭീഷണിയും, അപകടവും ആകുന്ന പദ്ധതി ആണെങ്കിൽ അത് ഒഴിവാക്കപ്പെടേണ്ടതാണെന്ന് കെ.റെയിലുമായി ബന്ധപ്പെട്ടുള്ള ചോദ്യത്തിന് കാതോലിക്കാ ബാവയുടെ മറുപടി നൽകി. രാജ്യത്തിൻ്റെ വികസനത്തിന് സഭ എതിരല്ല.പക്ഷെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു സമരമായിട്ടാണ്
കെ. റെയിൽ സമരം മാറിയിരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു