കോട്ടയം : നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് മഹിളാ കോൺഗ്രസ് ജില്ലാ കമ്മിറ്റി സപ്ളൈക്കോയ്ക്ക് മുന്നിൽ ധർണ നടത്തി. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്തു. മഹിളാ കോൺഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ അവശ്യ സാധനങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കോട്ടയം സപ്ലൈക്കോയിലേയ്ക്ക് മാർച്ചും പ്രതിഷേധ ധർണ്ണയും നടത്തി. ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ഭാരവാഹികളായ ഷമില ബീഗം, വിജയമ്മ ബാബു, ജില്ലാ ഭാരവാഹികളായ അനുപമ വിശ്വനാഥ്, ലതാകുമാരി സലിമോൻ, ലതാ മോഹൻ, റെയ്ച്ചൽ കുര്യൻ, ഏലിയാമ്മ ആൻ്റണി,ലത മുരളി, ബിന്ദു ഐസക്, മോനിക്ക ജോയി, സിനിമാത്യു, കുമാരി കരുണാകരൻ, പ്രിയ സജീവ്, നിഷ കൊച്ചുമോൻ, ജമീല പ്രദീപ്, നിർമ്മല മോഹൻ ,ശ്രീകല ഹരി എന്നിവർ പ്രസംഗിച്ചു